ഒരു ലക്ഷം രൂപയോളം വില; അപൂർവ വിത്ത് സ്വന്തമാക്കി ടോം ഐസക്
text_fieldsകാളികാവ്: ലോകത്തെ തന്നെ അപൂർവ വിത്തായ കോക്കോ ഡിമറിൻ സ്വന്തമാക്കി ടോം ഐസക്. ഒരു ലക്ഷം രൂപയോളം വിലവരുന്നതും കൊണ്ടു നടക്കാൻ ലൈസൻസ് വേണ്ടതുമായ വലിയ വിത്തിന്‍റെ ഉടമയായതിന്‍റെ സന്തോഷത്തിലാണ് കാളികാവ് ചെങ്കോട് ഒഴത്തിൽ ടോം ഐസക്ക്.
കിഴക്കൻ ആഫ്രിക്കയുടെ തീരത്തുള്ള ദ്വീപ് സമൂഹമായ സീഷെൽസിലെ രണ്ട് ദ്വീപുകളിൽ സ്വാഭാവികമായി വളരുന്ന കോക്കോ ഡിമറിൻ അഥവാ കടൽ തേങ്ങ സീഷെൽസിൽ ജോലി ചെയ്യുന്ന ടോമിന്‍റെ ബന്ധു ചങ്ങനാശ്ശേരി സ്വദേശിയായ ഫെനിലാണ് ടോമിന് കൈമാറിയത്.
വിപണിയില്‍ മുക്കാൽ ലക്ഷത്തോളം രൂപ വരെ വിലയുണ്ടെന്ന് ഫെനില്‍ പറയുന്നു. ഇന്ത്യൻ രൂപ 65,000 നൽകിയാണ് ഫെനിൽ ഈ വിത്ത് സീഷെൽസിൽനിന്ന് സ്വന്തമാക്കിയത്. 60 വർഷത്തോളം കാലമെടുത്താണ് കൊകോ ഡിമെർ മരങ്ങൾ പൂവിടുന്നത്. പിന്നെയും ഒരു പതിറ്റാണ്ടെടുത്താണ് ഇവ കായ്ക്കുന്നതെന്നതും അപൂർവതയാണ്.
കൊൽക്കത്തയിലെ ആചാര്യ ജെ.സി. ബോസ് ബൊട്ടാണിക്കൽ ഗാർഡനിൽ മാത്രമാണ് ഇന്ത്യയിലെ ഏക കൊകോ ഡിമെർ മരം ഇപ്പോൾ നിലനിൽക്കുന്നത്. ഇരട്ടത്തേങ്ങ അഥവാ ഡബിൾ കോക്കനട്ട് എന്നുമറിയപ്പെടുന്ന കൊകോ ഡിമെറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.