Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalpakancherychevron_right...

വ​ള​വ​ന്നൂ​രി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
theft
cancel
camera_alt

മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും വാ​ച്ചു​ക​ളും, ഇൻസെറ്റിൽ പ്രതി സ​ലാം

ക​ൽ​പ​ക​ഞ്ചേ​രി: വ​ള​വ​ന്നൂ​ർ വ​ര​മ്പ​നാ​ല ത​യ്യി​ല​പ്പ​ടി​യി​ലെ അ​ട​ച്ചി​ട്ട​വീ​ട്ടി​ൽ​നി​ന്ന് 16 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. കു​റ്റി​പ്പു​റം കാ​ല​ടി സ്വ​ദേ​ശി ന​ടു​ത്തൊ​ടി​യി​ൽ സ​ലാ​മി​നെ​യാ​ണ് (48) ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​എ​ച്ച്. കെ. ​സു​ശാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​യു​മാ​യി ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ കു​റു​ക്കോ​ളി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ടി​ന്റെ പി​ൻ​വ​ശ​ത്തെ ഗ്രി​ൽ​സ് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 16 പ​വ​ൻ സ്വ​ർ​ണ​വും 1,20,250 രൂ​പ​യും ഒ​മ്പ​ത് വാ​ച്ചു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​വ പ്ര​തി​യു​ടെ കു​റു​ക്കോ​ൾ കു​ന്നി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

മോ​ഷ​ണം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ന്റെ ന​മ്പ​ർ അ​യ​ൽ​വാ​സി​യാ​യ പി. ​അ​ബ്ദു​സ്സ​ലാം എ​ന്ന കു​ഞ്ഞു​ട്ടി പൊ​ലീ​സി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടാ​നാ​യ​ത്. പ്ര​തി​യ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​റു​ക്കോ​ൾ കു​ന്നി​ലെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​യാ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsMalappuram News
News Summary - Accused who stole gold and money from Valavannur arrested
Next Story