നാടിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് ക്ഷേത്രകമ്മിറ്റിയുടെ സമൂഹ നോമ്പുതുറ
text_fieldsകൽപകഞ്ചേരി: മതത്തിെൻറയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിച്ചു നിർത്തുന്ന ഇക്കാലത്ത് മതമൈത്രിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഇരിങ്ങാവൂർ വാണിയന്നൂർ ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ.
എല്ലാ വർഷവും ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിെൻറ ഭാഗമായി നടക്കുന്ന സമൂഹസദ്യയിൽ ജാതി മത ഭേദമന്യേ നാട്ടിലെ എല്ലാ ജനങ്ങളും പങ്കെടുക്കാറുണ്ട്.
എന്നാൽ ഇത്തവണ റമദാൻ വ്രതം ആയതിനാൽ സമൂഹ സദ്യയിൽ മുസ്ലിം വിശ്വാസികൾക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് വലിയ പന്തലൊരുക്കി പ്രത്യേക നോമ്പുതുറ ഒരുക്കുകയായിരുന്നു. 250പരം ആളുകൾ നോമ്പുതുറയിൽ പങ്കാളികളായി.
ക്ഷേത്ര വികസനകാര്യ സെക്രട്ടറി ലക്ഷ്മണൻ, പ്രസിഡൻറ് വേലായുധൻ എന്ന അപ്പു, സെക്രട്ടറി സുകുമാരൻ വൈലിപ്പാട്ട്, സുബ്രഹ്മണ്യൻ കൊട്ടിപറമ്പിൽ, വേലായുധൻ വളവത്ത്, രജനി കുറ്റിയിൽ, പ്രമീള വളവത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.