ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും -മന്ത്രി വി. ശിവൻകുട്ടി
text_fieldsകൽപകഞ്ചേരി: ചെറിയമുണ്ടം ഗവ. ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജീവിത ചെലവ് കണ്ടെത്തി സാമ്പത്തിക ഭദ്രത കൈവരിക്കാൻ പ്രൊഡക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്നും 10 ഐ.ടി.ഐകളെ കിഫ്ബി ഫണ്ട് ഉപയോഗിച്ചും രണ്ട് ഐ.ടി.ഐകളെ സംസ്ഥാന ബജറ്റ് ഫണ്ട് ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ചെറിയമുണ്ടം ഐ.ടി.ഐ കാമ്പസ് കട്ട വിരിച്ച് സൗന്ദര്യവത്കരിക്കാനും റോഡ് നവീകരണത്തിനുമായി ഒരുകോടി രൂപ അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ, മെംബർമാരായ നസീമ റഷീദ്, കെ. സുലൈമാൻ, പൊതുമരാമത്ത് എ.ഇ.ഇ ഗോപൻ മുക്കാലത്ത്, ഉസ്മാൻ ഹാജി, മയൂര ജലീൽ, എ.സി. രാധാകൃഷ്ണൻ, സീനത്ത് ഇസ്മായിൽ, സി.കെ. അബ്ദു, മുഹമ്മദ് ചേനാത്ത്, സലാം ചക്കാലക്കൽ, ഗിരീഷ് കുമാർ, അവറാൻ ഹാജി, എൻ.വി. ഉണ്ണികൃഷ്ണൻ, കുടുക്കിൽ ചന്ദ്രൻ, സിദീഖ് എന്നിവർ സംസാരിച്ചു.
അഡീഷനൽ ഡയറക്ടർ ഓഫ് ട്രെയിനിങ് കെ.പി. ശിവശങ്കരൻ സ്വാഗതവും പ്രിൻസിപ്പൽ ആർ.കെ. സലീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.