പുത്തനത്താണിയിൽ വൻ മോഷണം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
text_fieldsകൽപകഞ്ചേരി: പുത്തനത്താണിയിൽ കമ്പ്യൂട്ടർ ഷോപ്പിൽ വൻ മോഷണം. മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവ് പിടിയിലായി. പുത്തനത്താണി സ്പർശ് ഐ.ടി സൊലൂഷൻസ് എന്ന സ്ഥാപനത്തിെൻറ വാതിൽ തകർത്ത് അകത്തുകടന്ന് 18 ലാപ്ടോപ്പും ടാബും മോഷ്ടിച്ച സംഭവത്തിൽ പുത്തനത്താണി സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ കെ.വി. സമീറാണ് (30) പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
മോഷണവസ്തുക്കൾ മഞ്ചേരിയിലെ സുഹൃത്തിെൻറ പക്കൽ ഏൽപിച്ച് അതിൽനിന്ന് ഏതാനും ലാപ്ടോപ്പുകൾ തിരൂർ ഫോറിൻ മാർക്കറ്റില്‍ വിൽപന നടത്തുന്നതിനിടെയാണ് കൽപകഞ്ചേരി സി.ഐ ഹനീഫക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
20ഓളം കേസിൽ പ്രതിയാണ്. വണ്ടൂർ അക്ഷയ സെൻറർ കുത്തിത്തുറന്ന കേസിൽ റിമാൻഡിലായിരുന്ന ഇയാൾ മൂന്നുദിവസം മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്.ഐ എസ്.കെ. പ്രിയൻ, എ.എസ്.ഐ രവികുമാർ, സി.പി.ഒമാരായ ഹബീബ് റഹ്മാൻ, പ്രജീഷ്, വിഷ്ണു, ഷൈലേശ്, ഡിവൈ.എസ്.പി സ്ക്വാഡിലെ രാജേഷ്, പ്രമോദ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.