എം.ഇ.എസ് സി.ബി.എസ്.ഇ സ്കൂൾ കലോത്സവം പുത്തനത്താണിയിൽ
text_fieldsകൽപകഞ്ചേരി: സംസ്ഥാനത്തെ എം.ഇ.എസ് സി.ബി.എസ്.ഇ സ്കൂളുകൾക്കായി നടത്തുന്ന കലോത്സവം നവംബർ രണ്ടാം വാരം പുത്തനത്താണി എം.ഇ.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. കലോത്സവ ലോഗോ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രകാശനം നിർവഹിച്ചു.
എം.ഇ.എസിന് കീഴിലെ 26 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നായി മൂവായിരം കലാപ്രതിഭകൾ 138 ഇനങ്ങളിൽ മത്സരിക്കും. എം.ഇ.എസ് വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. കെ.പി. അബൂബക്കർ, സെക്രട്ടറി കെ.എം.ഡി മുഹമ്മദ്, എം.ഇ.എസ് പുത്തനത്താണി പ്രസിഡന്റ് ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, വി.പി. മുഹമ്മദ് ഖാസിം, സി.വി. ബാലകൃഷ്ണൻ, ഡോ. മുഹമ്മദലി, കമ്മുകുട്ടി, മുഹമ്മദുണ്ണി, പ്രിൻസിപ്പൽ നൗഫൽ പുത്തൻ പീടിയക്കൽ എന്നിവർ സംബന്ധിച്ചു. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ടി. ഹിംനയാണ് ലോഗോ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.