മാതൃകയായി വധുവരൻമാർ; വിവാഹം ലളിതം, പണം ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsകൽപകഞ്ചേരി (മലപ്പുറം): വളവന്നൂർ പഞ്ചായത്ത് മേടിപാറയിലെ വെള്ളിയോട്ട് പ്രജോഷും പാലക്കാട് മണ്ണൂരിലെ വർഷയും തമ്മിലുള്ള വിവാഹം കാരുണ്യത്തിെൻറ പൊൻകിരണങ്ങളാൽ മാതൃകയായി. വിവാഹം ആർഭാടമായി നടത്താൻ വളരെ മുമ്പേ നിശ്ചയിച്ചിരുന്ന ഇരുവീട്ടുകാരും കോവിഡ് വ്യാപനത്തിെൻ പശ്ചാത്തലത്തിൽ ലളിതമായി നടത്തുകയും ചെലവിനായി കരുതിയ തുകയിൽനിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുകയുമായിരുന്നു.
സമീപത്തെ കരണ്ട് പെട്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയാൻ രണ്ടര സെൻറ് സ്ഥലം സംഭാവന ചെയ്തു. വധൂവരന്മാരിൽനിന്ന് അംഗൻവാടിക്കുള്ള സ്ഥലത്തിെൻറ രേഖകൾ വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. മുജീബ് റഹ്മാനും പ്രതിപക്ഷ നേതാവ് പി.സി. കബീർ ബാബുവും ചേർന്ന് ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. സക്കറിയ സ്വീകരിച്ചു. ഡി.വൈ.എഫ്.ഐ വളവന്നൂർ മേഖല ജോയൻറ് സെക്രട്ടറിയായ പ്രജോഷ്, സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം വി. പ്രേംകുമാറിെൻറയും പി. അനിതയുടേയും മകനാണ്. മണ്ണൂരിലെ രാജേഷ്-സുജ ദമ്പതിമാരുടെ മകളാണ് വർഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.