ഓണക്കാഴ്ച
text_fieldsകർഷകച്ചന്ത
കൽപകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകച്ചന്ത കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. വഹീദ അധ്യക്ഷത വഹിച്ചു. കർഷകർ സ്വന്തം കൃഷിയിടങ്ങളിൽനിന്ന് കൊണ്ടുവന്ന ഉൽപന്നങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കിയ പലഹാരങ്ങളും വിൽപനക്കെത്തിയിരുന്നു. വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, കൃഷി ഓഫിസർ അക്ഷയ, മെംബർമാരായ കെ.പി. ഭാഷബീഗം, എ. സൈദാലി, പി.ടി. ഹസീന തുടങ്ങിയവർ പങ്കെടുത്തു.
കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച കർഷകച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ മുഹ്സിന, അസി. കൃഷി ഓഫിസർ ഫക്രുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
പൂവലയം തീർത്ത് ഓണാലോഷം
തിരുനാവായ: സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. സ്കൂൾ പരിസരത്തെ തരിശുഭൂമിയിൽ കൃഷി ചെയ്ത പൂച്ചെടികൾക്ക് ചുറ്റും വിദ്യാർഥികൾ ചേർന്ന് പൂവലയം സൃഷ്ടിച്ചു. പൂകൃഷി രീതിയെക്കുറിച്ച് മികച്ച കർഷകൻ മമ്മിളിയത്ത് ജനാർദനൻ ക്ലാസെടുത്തു. ഏക്കർ കണക്കിന് തരിശുഭൂമിയിൽ പൂകൃഷി ചെയ്ത് മാതൃകയായ ജനാർദനനെ ആദരിച്ചു. പ്രധാനാധ്യാപകൻ എം.കെ. മുഹമ്മദ് സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് സൽമാൻ കരിമ്പനക്കൽ, എസ്.എം.സി ചെയർമാൻ കെ. സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ നജീബ് വെള്ളാടത്ത്, വി.പി. വേലായുധൻ, സൂർപ്പിൽ സുബൈദ, മുസ്തഫ, അധ്യാപകരായ തൗഫീഖ് സൂർപ്പിൽ, കനകം, ഷെമീം തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹ റാലി
തിരുനാവായ: എ.എം.എൽ.പി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ സ്നേഹ റാലി നടന്നു. പ്രധാനാധ്യാപകൻ ഷെറി കെ. തോലത്ത്, പി.ടി.എ പ്രസിഡന്റ് ടി.പി. നവാസ്, മാനേജർമാരായ എം. മുഹമ്മദ്, എം. അബ്ദുൽ ഖാദർ, എം.ടി.എ പ്രസിഡന്റ് റോസ്നി എന്നിവർ നേതൃത്വം നൽകി.
ഓണാഘോഷം
തിരുനാവായ: എടക്കുളം ജി.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക യു. പ്രമീള ഉദ്ഘടാനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസിയ കൂടപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാ മത്സരങ്ങൾ നടന്നു. അധ്യാപികമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകരായ സി.കെ. സിദ്ദീഖുൽ അക്ബർ, എ. ഷർമിള, എം. മിനി ഉമേഷ്, ജി.പി. ചിത്തിര, ലിൻഡ മറിയം ഫ്രാൻസിസ്, കെ. ചിത്ര, അബ്ദുൽ മജീദ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ. റാഫി, സി.വി. ജാഫർ, എം.പി.ടി.എ പ്രസിഡന്റ് സൈഫുന്നിസ, എം.പി.ടി.എ വൈസ് പ്രസിഡന്റ് സി.പി. സുലൈഖ, നൗഷിദ, നൗഷിറ, ജെസീന പാമ്പലത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.