കടുങ്ങാത്തുകുണ്ടിൽ ഇനി ശങ്ക വേണ്ട; പൊതുശൗചാലയത്തിന് തറക്കല്ലിട്ടു
text_fieldsകൽപകഞ്ചേരി: വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ കടുങ്ങാത്തുകുണ്ട് ടൗണിൽ പൊതുശൗചാലയം വേണമെന്ന ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.
ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ വളവന്നൂർ പഞ്ചായത്ത് നടപ്പാക്കുന്ന പൊതുശൗചാലയ നിർമാണത്തിന്റെ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്തും വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്തും ചേർന്ന് നിർവഹിച്ചു. കടുങ്ങാത്തുകുണ്ട് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് എതിർവശത്ത് 15 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ജില്ല പഞ്ചായത്ത് അംഗം നസീബ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി. അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുജീബ് റഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ പി. റൈഹാനത്ത്, ടി. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.