അവാർഡ് നേട്ടവുമായി വളവന്നൂർ അൻസാർ
text_fieldsകൽപകഞ്ചേരി: കോവിഡ് കാലത്ത് ഓൺലൈൻ ഓഫ് ലൈൻ രംഗങ്ങളിലെ സേവന മികവിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ, മികച്ച യൂനിറ്റ് എന്നീ പുരസ്ക്കാരങ്ങൾക്ക് വളവന്നൂർ അൻസാർ അറബിക് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. സി. മുഹമ്മദ് റാഫിയും 177 നമ്പർ യൂനിറ്റും അർഹരായി.
പ്രളയ ദുരിതാശ്വാസ ഭാഗമായി നിർമിച്ച രണ്ട് വീടുകൾ, പുറത്തൂർ പഞ്ചായത്തിൽ നടപ്പാക്കിയ പ്രളയാനന്തര ദുരിതനിവാരണ പ്രവർത്തനങ്ങൾ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങളിലെ മികവ്, കോവിഡ് മഹാമാരി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി മൂന്നുവർഷത്തെ പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിലാണ് അവാർഡ്.
പത്ത് വർഷമായി പ്രോഗ്രാം ഓഫിസറായും കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് ഉപദേശക സമിതി അംഗവും അറബി വിഭാഗത്തിൽ റിസർച് ഗൈഡുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.