ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാട്ടിൽ സ്വീകരണം
text_fieldsകൽപകഞ്ചേരി: ലോക ദീർഘദൂര കുതിരയോട്ട മത്സരത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ കൽപകഞ്ചരി സ്വദേശി നിദ അൻജുവിന് ജന്മനാട് വൻ സ്വീകരണം നൽകി. കൽപകഞ്ചേരി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കൽപകഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽനിന്ന് എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി കാഡറ്റുകൾ, ജനപ്രതിനിധികൾ, കലാ കായിക താരങ്ങൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവി സക്കീർ ഹുസൈൻ, ജില്ല പഞ്ചായത്ത് അംഗം മയ്യേരി നസീബ അസീസ്, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, സ്പോർട്സ് ജില്ല പ്രസിഡന്റ് വി.പി. അനിൽ, അഡ്വ. പത്മകുമാർ, കമാൽ വരദൂർ, അബ്ദുറഹ്മാൻ രണ്ടത്താണി. വി.കെ.എം. ഷാഫി, എൻജിനീയർ അഹമ്മദ് മൂപ്പൻ, ഷംസുദ്ദീൻ ബിൻ മുഹുയുദ്ദീൻ, വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സി.പി. രാധാകൃഷ്ണൻ സ്വാഗതവും സി.കെ. ബാവക്കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.