കെ.എ.പി ആറാം ബറ്റാലിയൻ നിലമ്പൂരിൽ പ്രവർത്തനം തുടങ്ങി
text_fieldsനിലമ്പൂർ: കോഴിക്കോട് ആസ്ഥാനമായി അനുവദിച്ച കെ.എ.പി ആറാം ബറ്റാലിയൻ താൽക്കാലികമായി നിലമ്പൂർ എം.എസ്.പി ക്യാമ്പിൽ പ്രവർത്തനം തുടങ്ങി. എം.എസ്.പി കമാൻഡൻറ് യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. എം.എസ്.പി കമാൻഡൻറിനാണ് ബറ്റാലിയൻ ചുമതല.
തെരഞ്ഞെടുപ്പിന് മുമ്പ് ആറാം ബറ്റാലിയൻ അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. നൂറ് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഇൻസ്പെക്ടറും രണ്ട് എസ്.ഐമാരും ആറ് മിനിസ്റ്റീരിയൽ ജീവനക്കാരുമാണ് ഇപ്പോഴുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ ആവശ്യമായ സേനാംഗങ്ങളെയും മറ്റു ജീവനക്കാരെയും നിയമിക്കും.
35 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ബറ്റാലിയന് അനുമതിയാകുന്നത്. നിലവിൽ നിലമ്പൂർ എം.എസ്.പിയിൽ നിന്നാണ് മലപ്പുറം, വയനാട്, കോഴിക്കോട്-1, കോഴിക്കോട് -2 പൊലീസ് ജില്ലകളിലേക്ക് സേനയെ പരിശീലിപ്പിക്കുന്നത്. കോഴിക്കോടിന് മാത്രമായി പുതിയ ബറ്റാലിയൻ വന്നതോടെ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.
ഉദ്ഘാടനച്ചടങ്ങിൽ അസി. കമാൻഡൻറുമാരായ എ. സക്കീർ, സി.കെ. സുൽഫിക്കറലി, പി. ഹബീബുറഹിമാൻ, സി.ഐ. ശിവപ്രസാദ് തുടങ്ങിയവർ ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.