കരിപ്പൂർ: കസ്റ്റംസിൽ ഉദ്യോഗസ്ഥ ക്ഷാമത്തിന് പരിഹാരമായില്ല
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥക്ഷാമത്തിന് പരിഹാരമാകുന്നില്ല. നേരേത്ത തന്നെ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല.
ഇതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.െഎ പരിശോധനയുടെ അടിസ്ഥാനത്തിൽ പത്തുപേരെ സസ്പെൻഡ് ചെയ്തു. എന്നാൽ, പകരം നിയമനം ഇതുവരെയായിട്ടില്ല. 30ഒാളം പേർ മാത്രമാണ് കരിപ്പൂരിൽ നിലവിൽ കസ്റ്റംസിലുള്ളത്. നിലവിലുള്ളവർ അധികഭാരം വഹിക്കേണ്ട അവസ്ഥയാണ്. പുറപ്പെടൽ ഹാളിലടക്കം ഇപ്പോൾ ഉദ്യോഗസ്ഥരില്ല. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസുകൾ കുറവായതിനാലാണ് ഉദ്യോഗസ്ഥരുെട കുറവ് സാരമായി ബാധിക്കാത്തത്. കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ പരിശോധന നടപടികൾ പൂർത്തിയാകാൻ സമയമെടുക്കും.
കസ്റ്റംസിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിരവധി തവണ വിവിധ സംഘടനകളും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നു. നടപടിയുണ്ടാകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും നിയമനം നീണ്ടുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.