കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ ഭൂവുടമകളുമായി ചർച്ച നടത്തി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവുടമകളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. നെടിയിരുപ്പ് വില്ലേജിലെ 103 പേരുമായാണ് ചർച്ച നടന്നത്. കരിപ്പൂരിലെ റൺവേ ആൻഡ് സേഫ്റ്റി ഏരിയ നീളം കൂട്ടുന്നതിന് 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഇതിന് നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏഴ് ഏക്കർ ഭൂമിയാണ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗത്തിൽ സ്ഥലം വിട്ടുനൽകുന്നതിലെ എതിർപ്പ് സംസാരിച്ചവർ അറിയിച്ചു.
ഭൂവുടമകൾക്ക് പറയുന്നത് കേൾക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനുമായിരുന്നു യോഗം.
ഉദ്യോഗസ്ഥർ ഭൂമി ഏറ്റെടുക്കുമ്പോഴുള്ള കാര്യങ്ങൾ വിശദീകരിച്ചുനൽകി.
പള്ളിക്കൽ വില്ലേജിൽ ഭൂമി വിട്ടുനൽകുന്നവരുടെ യോഗം നേരത്തേ നടന്നിരുന്നു. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് സർവകക്ഷി യോഗം നടത്താനും റവന്യൂ വകുപ്പിന് പദ്ധതിയുണ്ട്.
ഡെപ്യൂട്ടി കലക്ടർ കെ. ശ്രീകുമാർ, തഹസിൽദാർ എ. വേണുഗോപാൽ, വിമാനത്താവള ഡെപ്യൂട്ടി ജനറൽ മാനേജർ നാരായണൻ, കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, കൗൺസിലർമാരായ കെ.പി. ഫിറോസ്, സുഹൈറുദ്ദീൻ, കെ-റെയിൽ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.