മഹാമാരി കെടുത്തിയ അരങ്ങിലെ വെളിച്ചം കാത്ത് ചിലങ്ക നാടക വേദി
text_fieldsകരുളായി: മഹാമാരി കെടുത്തിയ അരങ്ങിലെ വെളിച്ചം തെളിയാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് കരുളായിലെ ചിലങ്ക നാടക വേദി പ്രവർത്തകർ. വലിയ സാമ്പത്തിക ബാധ്യതയിൽ കഴിഞ്ഞ വർഷം ഒരുക്കിയ അയൽക്കാർ എന്ന സാമൂഹിക സംഗീത നാടകം നാല് വേദികൾ പിന്നിട്ടപ്പോൾ തിരശ്ശീല വീണതാണ്. ഇതോടെ കരുളായിയിലെ ഒരുകൂട്ടം നാടക കലാകാരന്മാരാണ് പ്രതിസന്ധിയിലായത്.
നാടകം അന്യംനിന്നുപോകുന്ന കാലത്ത് പ്രാദേശിക കലാകാരന്മാരെ അണിനിരത്തി കലാപ്രവർത്തനം നടത്തിവരുകയായിരുന്നു. സജിൻ നിലമ്പൂർ, പി.എ. റഷീദ്, ജസ്റ്റിൻ ലൂക്കോസ്, പി. സുരേഷ് ബാബു, കിടങ്ങൂർ ദാസ്, ഫൂലൻ ദേവി, രാധ ബോസ്, അൻഷിദ്, ആദിൽ, വിനൂബ് മുമ്മുള്ളി, വി.കെ. രാംദാസ്, സുഭാഷ്, എ.കെ. ഷെരീഫ്, എ.കെ. ബോസ്, അനീഷ് കവളമുക്കട്ട, മുഹാജിർ കരുളായി എന്നിവരടങ്ങുന്ന സംഘമാണ് ചിലങ്ക നാടക വേദിയുടെ അമരത്ത്.
കോവിഡും ലോക്ഡൗണും കലാകാരന്മാരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തു. നിലമ്പൂരിലെ കലാകാരന്മാരെ അണിനിരത്തി വർഷങ്ങളായി നാടകരംഗത്ത് പ്രവർത്തിക്കുന്ന സംഘമാണ് ചിലങ്ക നാടക വേദി. ലോക നാടക ദിനത്തിൽ പുതിയ പ്രതീക്ഷകളുമായി ഇവർ അരങ്ങുണരാൻ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.