സഞ്ചരിക്കുന്ന റേഷൻകട വഴി ആദിവാസി ഊരുകളിൽ റേഷനെത്തിത്തുടങ്ങി
text_fieldsകരുളായി: പൊതുവിതരണ വകുപ്പിെൻറ സഞ്ചരിക്കുന്ന റേഷൻകട നിലമ്പൂർ താലൂക്കിലെ ആദിവാസി മേഖലകളിൽ റേഷൻ നേരിട്ടെത്തിച്ചുതുടങ്ങി.
കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ്, ചാലിയാർ പഞ്ചായത്തിലെ അമ്പുമല, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം എന്നീ പ്രാക്തന ആദിവാസി മേഖലകളിലാണ് പദ്ധതിക്ക് ആദ്യഘട്ടത്തിൽ തുടക്കമിട്ടത്. ഈ റേഷൻ സംവിധാനം കോളനികളിലെ 300ൽപരം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ്.
ഈ കുടുംബങ്ങൾ മൂന്നുമുതൽ 16 കിലോ മിീറ്റർ ദൂരം വരെ അതികഠിന കാട്ടുപാതകളിലൂടെ സഞ്ചരിച്ചായിരുന്നു നിലവിൽ റേഷൻകടകളിൽ എത്തിക്കൊണ്ടിരുന്നത്. ആഗസ്റ്റ് മാസവിഹിത വിതരണം ഊരുകളിൽ പൂർത്തീകരിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.