വിവ വിക്ടറി ക്ലബ് ഫുട്ബാള്‍; അല്‍മദീന ടൗണ്‍ ടീം ബി ചുള്ളിയോട് ചാമ്പ്യന്മാർ
text_fieldsകരുളായി: താഴെ മൈലമ്പാറയിലെ വിവ വിക്ടറി ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ഒന്നാമത് വണ്‍ഡേ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അല്‍മദീന ടൗണ്‍ ടീം ബി ചുള്ളിയോട് ചാമ്പ്യന്മാരായി. വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ 22 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മൈലമ്പാറ ഫൈവ് ആര്.എസ് ടര്‍ഫില്‍ ശനിയാഴ്ച വൈകീട്ടോടെ ആരംഭിച്ച ടൂര്‍ണമെന്റ് ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സമാപിച്ചത്.
ഫൈനല്‍ മത്സരത്തില്‍ മമ്പാട് എവര്‍ ഡ്രൈന്‍ ടൗണ്‍ ടീമിനെ പരാജയപ്പെടുത്തിയാണ് അല്‍മദീന ടൗണ്‍ ടീം ബി ജേതാക്കളായത്. വിന്നേഴ്സ് പ്രൈസ് മണിയും ട്രോഫിയും ജീവകാരുണ്യ-പരിസ്ഥിതി പ്രവര്ത്തകന് പി.കെ. ശ്രീകുമാര്‍ സമ്മാനിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എറക്കന് അശോകന് അധ്യക്ഷത വഹിച്ചു. അഞ്ചാം വാര്‍ഡ് അംഗം ലീലാമ്മ വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ക്ലബ് സെക്രട്ടറി കെ.പി. സൈനുദ്ദീന്‍, സലീം, കെ.ടി. സൈദലവി, ഷുഹൈബ് മൈല മ്പാറ, പി.ജി. അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ, റഷീദ്, കുട്ടന്, അന്‍സാരി, സുഹൈല്‍, ഷാഹിദ് തുടങ്ങിയവർ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.