ഉച്ചഭക്ഷണ പദ്ധതി: അധികമായി കൈപ്പറ്റിയ 2.73 ലക്ഷം പ്രധാനാധ്യാപിക തിരിച്ചടക്കണമെന്ന് ഡി.ഡി.ഇ
text_fieldsകരുവാരകുണ്ട്: ഉച്ചഭക്ഷണ പദ്ധതിയിനത്തിൽ അധികമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ പ്രധാനാധ്യാപികക്ക് മലപ്പുറം ഡി.ഡി.ഇയുടെ നിർദേശം.
ഇരിങ്ങാട്ടിരി എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയുടെ ചുമതലയുള്ള കെ. ജയലക്ഷ്മിയോടാണ് 2,72,949 രൂപ തിരിച്ചടക്കാൻ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. കുസുമം ഉത്തരവിട്ടത്.
ഇതിൽ 1,36,144 രൂപ സർക്കാറിലേക്ക് തിരിച്ചടക്കാനും 1,36,805 രൂപ മുൻ പ്രധാനാധ്യാപകൻ ജോസ് പാപ്പാലിക്ക് നൽകാനുമാണ് നിർദേശം. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട പ്രധാനാധ്യാപകനാണ് ജോസ്.
വ്യാജ ഒപ്പിട്ടും മറ്റും നിലവിലുള്ള പ്രധാനാധ്യാപികയും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരും ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ജോസ് വണ്ടൂർ എ.ഇ.ഒക്ക് പരാതി നൽകിയിരുന്നു. ഇതിൽ ജോസിെൻറ പരാതി ശരിവെച്ച് എ.ഇ.ഒ ഉത്തരവിട്ടു.
ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ നൽകി. പരാതിക്കാരെയും എതിർകക്ഷികളെയും നേരിൽ കേട്ടതിെൻറ അടിസ്ഥാനത്തിലാണ് ഡി.ഡി.ഇയുടെ നടപടി. 2019 ഒക്ടോബർ-2020 മാർച്ച് കാലയളവിൽ 4,01,906 രൂപക്ക് പകരം 6,74,855 രൂപ ബാങ്കിൽനിന്ന് പ്രധാനാധ്യാപിക പിൻവലിച്ചതായി കണ്ടെത്തി. ഇതിൽ അധികമായി കൈപ്പറ്റിയ തുകയാണ് തിരിച്ചടക്കാൻ ഉത്തരവിട്ടത്. അതേസമയം, ജോസ് പാപ്പാലി അവകാശപ്പെടുന്ന തുക അദ്ദേഹമുണ്ടാക്കിയ ബാധ്യത തീർക്കാൻ വിനിയോഗിച്ചതാണ്. ഉത്തരവിനെതിരെ ഡി.പി.ഐക്ക് അപ്പീൽ നൽകുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.