വാക്സിനെ ചൊല്ലി തർക്കം; പൊലീസ് ഇടപെട്ട് പരിഹരിച്ചു
text_fieldsകരുവാരകുണ്ട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനെടുക്കാൻ എത്തിയവർ തമ്മിൽ വാക്കേറ്റം. ബഹളമായതോടെ പൊലീസെത്തിയാണ് തർക്കം പരിഹരിച്ചത്. വെള്ളിയാഴ്ച നൂറുപേർക്കുള്ള വാക്സിനാണ് എത്തിയത്. വാട്സ്ആപ്പ് വഴി വിവരമറിഞ്ഞതോടെ പുലർച്ചെ അഞ്ചിന് തന്നെ നൂറിലധികം പേർ ആശുപത്രിയിലെത്തി. എ ത്തിയവരുടെ പട്ടിക തയാറാക്കിയെങ്കിലും കുറെ പേർ പുറത്തായി.
ഇതോടെയാണ് ചില വാർഡുകാർ മാത്രമാണ് പട്ടികയിലുള്ളതെന്നും ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞ് ചിലർ ബഹളം വെച്ചത്. വാക്സിനേഷൻ തടസ്സപ്പെട്ടതോടെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉമ്മറും പൊലീസുമെത്തി. രണ്ടാം ഡോസിനെത്തിയവർക്ക് മാത്രം വാക്സിൻ നൽകാൻ ധാരണയുണ്ടാക്കുകയായിരുന്നു. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ശ്രീജയും സ്ഥലത്തെത്തി.
ജീവനക്കാരുടെ കൂടി അഭിപ്രായം പരിഗണിച്ച് വാക്സിൻ എത്തുന്ന ദിവസങ്ങളിൽ ഓരോ വാർഡിൽനിന്നും നാലു പേർക്ക് വീതം നൽകാൻ തീരുമാനമെടുത്തു. ഇതിന് ആർ.ആർ.ടിമാരുടെ സഹായം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.