180 രൂപയുമായി കരുവാരകുണ്ടിലേക്ക് വരേണ്ട; ബീഫ് വില ഇനി 250
text_fieldsകരുവാരകുണ്ട് (മലപ്പുറം): ബീഫ് വ്യാപാരികൾ തമ്മിലുണ്ടായ കിടമത്സരത്തിൽ വില 180 രൂപ വരെയായ പശ്ചാത്തലത്തിൽ കരുവാരകുണ്ടിൽ ബീഫ് വില ഏകീകരിച്ചു. സംസ്ഥാന നേതാക്കൾ കരുവാരകുണ്ടിലെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.
വ്യാഴാഴ്ച മുതൽ കിലോക്ക് 250 രൂപയാകും വില. പുന്നക്കാട് ചുങ്കത്തെ രണ്ട് അറവുശാലക്കാർ തമ്മിലുള്ള വാശിയേറിയ മത്സരത്തോടെയാണ് 260ൽനിന്ന് 180 രൂപവരെയായത്. പിന്നീട് ഒരാഴ്ചയായി 220 രൂപക്കാണ് എല്ലാവരും വിൽപന നടത്തിയത്.
ഇത് കനത്ത നഷ്ടം വരുത്തിയതിനെ തുടർന്ന് അസോസിയേഷൻ ഇടപെടുകയും വില ഏകീകരണം നടപ്പാക്കുകയുമായിരുന്നു. ചർച്ചയിൽ കെ. മൻസൂർ, എൻ.എം. റഷീദ്, കെ.കെ. ഗഫൂർ വാപ്പു, സി.പി. ഷൗക്കത്ത്, വാപ്പു വാക്കാടൻ, കെ. ഹാരിസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.