പ്രഖ്യാപനം വരുംമുേമ്പ തരിശിൽ പോരാട്ടം തുടങ്ങി
text_fieldsകരുവാരകുണ്ട്: കോൺഗ്രസ്-മുസ്‌ലിം ലീഗ് പോരിടമായ തരിശിൽ ഇത്തവണയും തെരഞ്ഞെടുപ്പാരവം ഒരടി മുന്നിൽ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ തുറന്നും കൊടിതോരണങ്ങൾ നിരത്തിയും ചുമരെഴുതിയും ഇതിനകം തരിശങ്ങാടി ബഹുവർണമണിഞ്ഞു.
തരിശിെൻറ പേരിലാണ് കരുവാരകുണ്ടിൽ ത്രികോണപ്പോരാട്ടം നടക്കാറുള്ളത്. ലീഗ് കേന്ദ്രമാണെങ്കിലും കഴിഞ്ഞ തവണ ലീഗിനെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസിെൻറ സ്വതന്ത്ര ജയിച്ചു കയറി.
ഭൂരിപക്ഷം 11 വോട്ട്. ഇത്തവണയും തരിശിനെച്ചൊല്ലിയുള്ള തർക്കമാണ് ത്രികോണ ഹേതു. കോൺഗ്രസ് മണ്ഡലം നേതൃത്വം എതിർത്തിട്ടു പോലും തരിശിലെ പ്രവർത്തകർ വിട്ടുകൊടുത്തില്ല. ഈ വാശി തന്നെയാണ് പ്രചാരണത്തിലും കാണുന്നത്.
ഇത്തവണ പട്ടികജാതി സംവരണമാണ്. ലീഗിലെ തച്ചമ്പറ്റ ഗിരീഷ്, സി.പി.എമ്മിലെ വെട്ടത്തൂർ ചന്ദ്രൻ, കോൺഗ്രസിലെ പി. ഷൈജു എന്നിവരാണ് മത്സരരംഗത്ത്. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ മൂന്ന് പാർട്ടിക്കാരും പ്രചാരണം പൊടിപൊടിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളും ബഹുവർണ പോസ്റ്ററുകളാൽ ധന്യമാണ്. വീടുകയറലും പലവട്ടം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.