ഗ്യാരന്റി 25 വർഷം; ഹൈടെക് സംഭരണി തകർന്നത് പത്താം വർഷം
text_fieldsകരുവാരകുണ്ട്: ചെമ്പൻകുന്നിൽ കഴിഞ്ഞദിവസം തകർന്നത് 25 വർഷം ഗ്യാന്റിയുള്ള ഹൈടെക് ജലസംഭരണി. 2014ൽ സ്ഥാപിച്ച 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഈ സംഭരണി പത്താം വർഷത്തിൽ തന്നെ പൊട്ടിത്തെറിച്ചത് ജലനിധിയിലെ എൻജിനിയർമാരെ ഞെട്ടിച്ചിരിക്കുകയാണ്. സിങ്ക്-അലൂമിനിയം ലോഹമിശ്രിതം കൊണ്ടാണ് ഇതിെൻർ പുറം ആവരണം നിർമിച്ചിരിക്കുന്നത്. ഉൾവശത്തെ കട്ടിയുള്ള ടാർപോളിനിലാണ് വെള്ളം ശേഖരിക്കുക.
2014ൽ സ്ഥാപിക്കുമ്പോൾ കേരളത്തിൽ തന്നെ ഈ ഇനത്തിലെ രണ്ടാമത്തെ സംഭരണിയായിരുന്നു ഇത്. ഉയർന്ന സാങ്കേതിക മികവ് അവകാശപ്പെട്ടിരുന്ന ഇത് സ്ഥാപിക്കും മുമ്പ് പഠനവും നടത്തിയിരുന്നു. അലൂമിനിയം, സിങ്ക് പാളിയുടെ ബോൾട്ടുകൾ തുരുമ്പെടുത്ത് അഴഞ്ഞതാവാം തകർച്ചക്ക് കാരണം എന്ന് സംശയിക്കുന്നുണ്ട്. ശനിയാഴ്ച മലപ്പുറത്ത് നിന്ന് ജലനിധിയുടെ വിദഗ്ധ സംഘം വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും വന്നില്ല. തിങ്കളാഴ്ച വരാമെന്നാണ് പിന്നീട് അറിയിച്ചത്. അന്വേഷണം നടന്നാലേ തകർച്ചയുടെ യഥാർഥ കാരണം വ്യക്തമാകൂ എന്നാണ് സീനിയർ എൻജിനിയർ എസ്. ആതിര പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.