തുറക്കുംമുമ്പേ നാശം കാത്ത് ഐസോലേഷൻ വാർഡ്
text_fieldsകരുവാരകുണ്ട്: ഉദ്ഘാടനത്തിന് മുമ്പുതന്നെ നശിക്കാൻ വിധിക്കപ്പെട്ട് അത്യാധുനിക ആതുരാലയം. കരുവാരകുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കമെന്ന നിലയിൽ 1.25 കോടി രൂപ മുടക്കി പണിത ഐസോലേഷൻ വാർഡാണ് അശ്രദ്ധമായി കിടക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി, കിഫ്ബിയിൽനിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് പ്രീ എൻജിനീയേർഡ് സ്ട്രെക്ച്ചറിൽ 2,400 ചതുരശ്ര അടി വിസ്തീർണമുള്ള വാർഡിന്റെ നിർമാണ ചെലവ്. നിർമാണം മേയിൽ പൂർത്തിയായതാണ്.
അതിനിടെ ജൂലൈയിലുണ്ടായ കാറ്റിൽ മരക്കൊമ്പ് വീണ് മേൽക്കൂരയും സീലിങ്ങും ഭാഗികമായി തകർന്നു. എന്നാൽ, വീണ മരക്കൊമ്പ് ഇപ്പോഴും അവിടെത്തന്നെ കിടക്കുകയാണ്. പരിസരം കാടുകയറി തുടങ്ങിയിട്ടുമുണ്ട്. വാർഡ് എപ്പോൾ തുറക്കുമെന്ന് ആർക്കും അറിയില്ല. അതേസമയം, നിർമാണം പൂർത്തിയായെങ്കിലും വാർഡ് എൻ.എച്ച്.എമ്മിൽനിന്ന് വിട്ടുകിട്ടിയില്ലെന്നാണ് മെഡിക്കൽ ഓഫിസർ ഡോ. ഷാജി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.