കൊടക്കാടൻചോല എപ്പോഴും ഓഫ്ലൈനിലാണ്; േറഞ്ച് തേടിയലഞ്ഞ് വിദ്യാർഥികൾ
text_fieldsകരുവാരകുണ്ട്: സ്കൂളിലും കോളജിലും ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയാൽ കൊടക്കാടൻചോലയിലെ കുട്ടികൾക്ക് പിന്നെ നെട്ടോട്ടത്തിെൻറ കാലമാവും.
മഴക്കാലമായതിനാൽ കുടയും ചൂടിയാവും റേഞ്ച് തേടിയുള്ള അലയൽ. നെറ്റ്വർക്ക് തീരെയില്ലാത്തതാണ് ഈ പ്രദേശത്തെ വിദ്യാർഥികളുടെ ഓൺലൈൻ പഠനം ഓഫാക്കുന്നത്.
പുത്തനഴി ടൗണിൽനിന്ന് അര കിലോമീറ്റർ മാറിയുള്ള സ്ഥലമാണ് കൊടക്കാടൻചോല. ഈ ഭാഗത്ത് നിരവധി സ്കൂൾ, കോളജ് വിദ്യാർഥികളുണ്ട്. കോളജ് വിദ്യാർഥികൾക്ക് നിലവിൽ ഓൺലൈൻ ക്ലാസ് നടക്കുകയാണ്.
വീടുകളിൽ റേഞ്ച് ഇല്ലാത്തതിനാൽ മിക്കവരും കുന്നിൻപുറത്തും റബർ തോട്ടങ്ങളിലും പോയാണ് ക്ലാസ് കാണുന്നത്.
ചിലർക്ക് രാത്രിയിലും ക്ലാസുണ്ട്. പകൽ വിദ്യാർഥികൾ കൂട്ടമായാണ് ഇവിടെയെത്തുന്നത്. എന്നാൽ, സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയാൽ എന്തുചെയ്യുമെന്നാണ് കുട്ടികൾ ചോദിക്കുന്നത്. രാവിലെ നടക്കുന്ന മദ്റസ ഓൺലൈൻ ക്ലാസുകളും പലർക്കും കാണാനാവുന്നില്ല. സിം കാർഡുകളും ഫോണുകളും പലതവണ മാറ്റിനോക്കിയിട്ടും ഫലം കാണുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.