നിയന്ത്രണം കാറ്റിൽ പറത്തി ബിരിയാണി ഫെസ്റ്റ്; ചെമ്പോടെ പൊക്കി പൊലീസ്
text_fieldsകരുവാരകുണ്ട്: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ബിരിയാണി വിളമ്പാൻ ശ്രമിച്ചവർക്ക് കരുവാരകുണ്ട് പൊലീസിെൻറ പൂട്ട്. ഇരിങ്ങാട്ടിരി ആലത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് മുപ്പതിലേറെ പേർ ഒത്തുകൂടി ബിരിയാണി 'സൽക്കാരം' ഒരുക്കിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സി.ഐ അനിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഇതോടെ ഒത്തുകൂടിയവരിൽ മിക്കവരും ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ഫാം പരിസരത്ത് നിർത്തിയിട്ട ഇവരുടെ കാറുകൾ ഉൾപ്പെടെയുള്ള 15 വാഹനങ്ങൾ പൊലീസ് പിടികൂടി. ബിരിയാണിച്ചെമ്പുകൾ, പാത്രങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
ഫാം ഉടമ, വാഹന ഉടമകൾ, മൊബൈൽ ഫോൺ ഉടമകൾ എന്നിവരുടെ പേരിലും മറ്റ് കണ്ടാലറിയുന്നവരുടെ പേരിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.