വിളിപ്പുറത്ത് മെംബറെത്തും, ആംബുലൻസുമായി
text_fieldsകരുവാരകുണ്ട്: കണ്ണത്തുകാർക്ക് ഇനി ഒരു ഫോൺ വിളി മതി, ആംബുലൻസുമായി സ്വന്തം മെംബർ വീട്ടുമുറ്റത്തെത്താൻ. കണ്ണത്ത് വാർഡ് അംഗം പാറമ്മൽ നുഹ്മാനാണ് സ്വന്തം ചെലവിൽ ആംബുലൻസ് സൗകര്യമൊരുക്കി കോവിഡ് ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാവുന്നത്.
കോവിഡ് ബാധിതർ വർധിക്കുകയും സേവന സംവിധാനങ്ങൾ അപര്യാപ്തമാവുകയും ചെയ്തതോടെയാണ് ചിലരുടെ സഹകരണത്തോടെ തെൻറ വാർഡിന് സ്വന്തമായി വാഹനം വാങ്ങി ഇദ്ദേഹം മൊബൈൽ കോവിഡ് കെയർ യൂനിറ്റ് ഒരുക്കിയത്.
വാഹനത്തിൽ ഓക്സിജൻ സിലിണ്ടർ, പി.പി.ഇ കിറ്റുകൾ എന്നിവയുമുണ്ട്. ഡ്രൈവറും നുഹ്മാൻ തന്നെയാണ്. സഖാവ് കുഞ്ഞാലി സ്മാരക പ്രവാസി കൂട്ടായ്മ ഭാരവാഹിയായിരുന്ന നുഹ്മാൻ രണ്ടുവർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് പൊതുരംഗത്ത് സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.