അവധിക്കാലം 'കളർഫുൾ' ആക്കി മിൻഹ
text_fieldsകോവിഡ്കാല സ്കൂളവധിയിൽ ചിത്രകലയുടെ വാതിൽ തുറന്ന് പതിനാലുകാരി. പുന്നക്കാട് ചുങ്കത്തെ ആലക്കുഴിയൻ മുനീർ അഹമ്മദിെൻറ മകൾ മിൻഹയാണ് അക്രിലിക് പെയിൻറിങ്ങിൽ ജീവൻതുടിക്കുന്ന ചിത്രങ്ങളും വിസ്മയ കാലിഗ്രഫിയും വരച്ചുകൂട്ടുന്നത്.
സംഗീതം, നൃത്തം തുടങ്ങി പലതിലും ശാസ്ത്രീയമായി പരിശീലനം നേടിയിട്ടുണ്ടെങ്കിലും ചിത്രകല പരിചയിച്ചിരുന്നില്ല മിൻഹ. മാതൃപിതാവ് പൂളമണ്ണയിലെ വി.പി. അഹമ്മദ് കുട്ടിയാണ് മിൻഹയിലെ ചിത്രകല കണ്ടറിഞ്ഞത്.
ഇതോടെ ലോക്ഡൗണിൽ ചായങ്ങളെയും ബ്രഷിനെയും കൂട്ടുപിടിച്ചു. അറബി അക്ഷരമാലകളിൽ തീർത്ത പെൺകുട്ടി മുതൽ എ.പി.ജെ. അബ്ദുൽ കലാം, പിണറായി വിജയൻ, മുഹമ്മദലി ശിഹാബ് തങ്ങൾ, മോഹൻലാൽ തുടങ്ങിയവരൊക്കെ മിൻഹയുടെ കരവിരുതിലൊരുങ്ങി. കാലിഗ്രഫിയിൽ ഖുർആൻ പതിപ്പ് തയാറാക്കുകയാണ് അടുത്ത ഉദ്യമം.
യുട്യൂബ് വിഡിയോകളിലൂടെ കലാരംഗത്ത് നിറഞ്ഞുനിൽക്കുകയും യു.എസ്.എസ് അടക്കം പഠന സ്കോളർഷിപ്പുകൾ നേടുകയും ചെയ്ത മിൻഹ കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കശുവണ്ടി വികസന കോർപറേഷൻ ഐ.ടി മാനേജറാണ് പിതാവ്. മാതാവ് വി.പി. ജസീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.