കൽക്കുണ്ടിൽ വീടിന് മുകളിലേക്ക് മറിഞ്ഞ വനംവകുപ്പിെൻറ ജീപ്പ് 70ാം ദിവസം മാറ്റി
text_fieldsകരുവാരകുണ്ട്: വീടിന് മീതേക്ക് മറിഞ്ഞ വനംവകുപ്പ് വാഹനം ഏറെ വിവാദങ്ങൾക്കു ശേഷം 70ാം നാളിൽ പൊക്കിയെടുത്തു. കൽക്കുണ്ട് ആർത്തലക്കുന്നിലെ വെള്ളാരംകുന്നേൽ പ്രകാശെൻറ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പാണ് വനംവകുപ്പ് വ്യാഴാഴ്ച രാവിലെ തിരിച്ചെടുത്തത്. വീട് വാസയോഗ്യമാക്കി നൽകാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്നാണ് കുടുംബം ഇതിന് സമ്മതിച്ചത്. ജൂൺ ഒമ്പതിനായിരുന്നു അപകടം.
അപകടത്തിൽ ആറ് ജീവനക്കാർക്ക് പരിക്കേൽക്കുകയും വീട് ഭാഗികമായി തകരുകയും ചെയ്തിരുന്നു. നഷ്ടപരിഹാരം ലഭിക്കാതെ വാഹനം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു കുടുംബം. വാഹനമെടുക്കാൻ വന്ന വനപാലകരെ തിരിച്ചയക്കുകയും ചെയ്തു. ഒടുവിൽ മന്ത്രി ശശീന്ദ്രെൻറ നിർദേശപ്രകാരം എൻ.സി.പി ജില്ല സെക്രട്ടറി കണ്ണിയൻ കരീമിെൻറ മധ്യസ്ഥതയിൽ ഉദ്യോഗസ്ഥരും കുടുംബവും നടത്തിയ ചർച്ചയിലാണ് വീട് വാസയോഗ്യമാക്കാനുള്ള ചെലവ് നൽകാമെന്ന് വനംവകുപ്പ് ഉറപ്പുനൽകിയത്. കർഷക കൂട്ടായ്മയായ കിഫയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഡെപ്യൂട്ടി റേഞ്ചർ ടി. രാമദാസിെൻറ നേതൃത്വത്തിൽ വീടിെൻറ പിൻഭാഗം പൊളിച്ചാണ് വാഹനം എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.