സ്കൂൾ ബസ് ഫണ്ടിന് പാഴ്വസ്തു ശേഖരിച്ച് പി.ടി.എ
text_fieldsകരുവാരകുണ്ട്: സ്കൂൾ വാഹനം വാങ്ങാൻ അവധിക്കാലത്ത് പാഴ്വസ്തുക്കൾ ശേഖരിച്ച് ഫണ്ട് കണ്ടെത്തുകയാണ് അധ്യാപകരും രക്ഷിതാക്കളും. ജനകീയ ഫണ്ട് ശേഖരണത്തിന് മാതൃകയാകുന്ന കരുവാരകുണ്ട് മോഡൽ ജി.എൽ.പി സ്കൂളാണ് സ്കൂൾ വാഹനം സ്വന്തമാക്കാനും പുതുവഴി തേടുന്നത്.
എ.പി. അനിൽകുമാർ എം.എൽ.എ സ്കൂൾ വാഹനത്തിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക സ്വരൂപിക്കുകയാണ് പി.ടി.എയുടെ ലക്ഷ്യം. ക്രിസ്മസ് അവധിക്കാലത്ത് കുട്ടികളുടെ വീടുകളിലെത്തി പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തുകയാണ്. നല്ല പ്രതികരണമാണ് രക്ഷിതാക്കളിൽനിന്ന് ലഭിക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗം എ.കെ. സക്കീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. അബ്ദുസ്സലാം, എസ്.എം.സി ചെയർമാൻ പി.എം. സബാദ്, താരിഫ്, കെ. വിനോദ്, അധ്യാപകരായ എം. രാധാകൃഷ്ണൻ, കെ. ശ്രീധരൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.