കേരളയിൽ അങ്കത്തിനിക്കുറി സഹോദരിമാർ നേർക്കുനേർ
text_fieldsകരുവാരകുണ്ട്: വോട്ട് ആർക്കു ചെയ്യും എന്നാലോചിച്ച് കുഴങ്ങും ഇത്തവണ നാലാം വാർഡ് കേരളയിലെ വോട്ടർമാർ. നേർ സഹോദരിമാരാണ് ഇവിടെ നേർക്കുനേർ മത്സരിക്കുന്നത്.
പരേതനായ കാരക്കാടൻ അബ്ദുവിെൻറ മക്കളായ സുലൈഖയും ഹസീനയും തമ്മിലാണ് മത്സരം. ഇരുവരെയും വിവാഹം കഴിപ്പിച്ച് അയച്ചതും കേരളയിലേക്കാണ്.
കേരള ഇപ്രാവശ്യം വനിത സംവരണമായതോടെ കോൺഗ്രസുകാർ മേലേടത്ത് അബ്ദുവിെൻറ ഭാര്യയായ സുലൈഖയെ സ്ഥാനാർഥിയാക്കി. സി.പി.എം കണ്ടെത്തിയത് സുലൈഖയുടെ അനുജത്തിയും സ്രാമ്പിക്കൽ അശ്റഫിെൻറ ഭാര്യയുമായ ഹസീനയെയും.
ആശ പ്രവർത്തകയും പ്രീ പ്രൈമറി സ്കൂൾ അധ്യാപികയുമായ സുലൈഖ പ്രദേശത്തെ മിക്ക കുടുംബങ്ങളെയും അടുത്തറിയും. കുടുംബശ്രീ പ്രവർത്തകയും കേരള ജി.യു.പി സ്കൂൾ എം.ടി.എ പ്രസിഡൻറുമായ ഹസീനയും പൊതുബന്ധത്തിൽ ഒട്ടും പിന്നിലല്ല. വോട്ടു തേടിയെത്തുന്ന സഹോദരിമാരിൽ ആരെ വരിക്കും എന്ന കൺഫ്യൂഷനിലാണ് കേരളക്കാർ. സാറ ടീച്ചറും സ്വതന്ത്രയായി ഇവിടെ മത്സരിക്കുന്നുണ്ട്.
കോൺഗ്രസും മുസ്‌ലിം ലീഗും ജയിച്ചു കയറാറുള്ള കേരള കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രനായി മത്സരിച്ച മഠത്തിൽ ലത്തീഫിനെയാണ് ജയിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.