സുഹ്റ പടിപ്പുര: മാഞ്ഞുപോയത് കരുവാരകുണ്ടിെൻറ കാവ്യശോഭ
text_fieldsകരുവാരകുണ്ട്: സാഹിത്യ, സാംസ്കാരിക മേഖലകളിൽ ശോഭിച്ചുനിൽക്കെയുള്ള സുഹ്റ പടിപ്പുരയുടെ വിടവാങ്ങൽ കരുവാരകുണ്ടിനെ ദുഃഖത്തിലാഴ്ത്തി.
അധ്യാപികയും യുവ കവയിത്രിയുമെന്ന നിലയിൽ നാടിെൻറ കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്നു അവർ. സാംസ്കാരിക- രാഷ്ട്രീയ യാഥാർഥ്യങ്ങളെ കാവ്യവിഷയമാക്കിയ സുഹ്റ സാമൂഹിക തിന്മകൾക്ക് നേരെ കവിതകൊണ്ട് വിരൽ ചൂണ്ടുകയും ചെയ്തു. രണ്ട് കവിതസമാഹാരങ്ങൾ രചിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിെൻറ എം.എൻ കുറുപ്പ് കാവ്യ പുരസ്കാരം, വിദ്യാരംഗം കലാസാഹിത്യ വേദി കവിത അവാർഡ്, മാർതോമ സ്കൂൾ ടീച്ചേഴ്സ് നവതി പുരസ്കാരം തുടങ്ങിയവ നേടി.
കരുവാരകുണ്ട് തട്ടകം സാംസ്കാരിക വേദി അംഗമായ ഇവരെ ജന്മനാടും ആദരിച്ചിരുന്നു. അടക്കാക്കുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.