വീൽചെയറിലിരുന്ന് അവരെത്തി, തേക്കിൻ വിസ്മയം കാണാൻ
text_fieldsകരുവാരകുണ്ട്: വീൽചെയറിൽ വീടുകളിൽ കഴിയുന്നവരെ തേക്ക് മ്യൂസിയത്തിന്റെ മനോഹാരിതയിലേക്കാനയിച്ച് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രം ആർദ്രം മിഷനും സംയുക്തമായാണ് പരിരക്ഷയിലെ 50ഓളം രോഗികൾക്ക് പുതുവർഷ സമ്മാനമായി വിനോദയാത്ര ഒരുക്കിയത്. ശാരീരിക പ്രയാസംമൂലം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്തവരാണ് ഇവരിൽ പലരും. ഇവർക്ക് മാനസികോല്ലാസം നൽകാനാണ് കൂട്ടിരിപ്പുകാരടക്കം 150 അംഗ സംഘം യാത്ര പോയത്.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീന ജിൽസ്, ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ നുഅ്മാൻ പാറമ്മൽ, ഐ.ടി. സാജിത, പി. സൈനബ, കെ. സുഫൈറ, കെ. സാജിത, ആരോഗ്യ ഇൻസ്പെക്ടർ സി.കെ. മനോജ് കുമാർ, ഡോ. ആബിദ അബ്ദുൽ കരീം, സന്നദ്ധ പ്രവർത്തകരായ നാണിപ്പ ഇരിങ്ങാട്ടിരി, മുജീബ് പാന്ത്ര, ഉണ്ണി ഭവനംപറമ്പ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.