പറയൻമേട്ടിൽ ആടുകളെ ആക്രമിച്ച് കടുവ?
text_fieldsകരുവാരകുണ്ട്: സ്വകാര്യ കൃഷിയിടത്തിൽ മേയുകയായിരുന്ന ആട്ടിൻകൂട്ടത്തെ കടുവ ആക്രമിച്ചു. ഒരാടിനെ കൊല്ലുകയും മറ്റൊന്നിനെ കൊണ്ടുപോകുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് പറയൻമാട് കോളനിക്ക് സമീപത്താണ് സംഭവം. മൂനാടി സ്വദേശിയാണ് എട്ട് ആടുകളെ ഈ ഭാഗത്ത് മേയാൻ കൊണ്ടുവന്നത്. ഏക്കർ കണക്കിന് സ്ഥലത്ത് പച്ചക്കറി, പഴം തുടങ്ങിയവ കൃഷിചെയ്യുന്ന സദാസമയം മനുഷ്യസാന്നിധ്യമുള്ള മേഖലയാണിത്.
പൊടുന്നനെയെത്തിയ കടുവ ആടുകളെ പിടിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയതോടെ ഓടി മറഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഒരാടിന്റെ ജഡം കണ്ടത്. മറ്റൊന്നിനെ കണ്ടെത്താനുമായില്ല. ജീവി കടുവ തന്നെയാണെന്നാണ് ആടിന്റെ ഉടമ ഉറപ്പിച്ചു പറയുന്നത്. മേഖലയിൽ കാട്ടാനകൾ സ്ഥിരം കാഴ്ചയാണെങ്കിലും കടുവയെ ആദ്യമായാണ് കാണുന്നത്. ടാപ്പിങ് ജോലിക്കാരും മറ്റുമായി നിരവധി പേർ പുലർച്ചെ മുതൽ ഇടപഴകുന്ന കൃഷിയിടം കൂടിയാണിത്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.