അപൂർവ വിരുന്നുകാരനായി പാതാളത്തവള
text_fieldsകരുവാരകുണ്ട്: ജീവിച്ചിരിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന അപൂർവയിനത്തിലുള്ള പാതാളത്തവളയെ കണ്ടെത്തി. പശ്ചിമഘട്ട താഴ്വരയിലെ സൈലൻറ് വാലി കരുതൽമേഖലക്ക് സമീപം കരുവാരകുണ്ട് വട്ടമലയിലെ വീട്ടുമുറ്റത്താണ് തിങ്കളാഴ്ച ഇതിനെ കണ്ടത്. അധ്യാപകനായ ജോസുകുട്ടിയാണ് തവളയെ തിരിച്ചറിഞ്ഞത്.
ഭൂമിയുടെ ഏറെ അടിഭാഗത്ത് ജീവിക്കുന്ന ഇവ മൺസൂൺകാലത്ത് പ്രജനനത്തിനുവേണ്ടി മാത്രമായാണ് ഉപരിതലത്തിലെത്തുക. പന്നിയുടെ മൂക്കിനോട് സാദൃശ്യമുള്ള ഇവ പന്നിമൂക്കൻ തവള, കുറവൻ തവള എന്നീ പേരുകളിലും അറിയപ്പെടുന്നു. അപൂർവമായി മാത്രം ഭൗമോപരിതലത്തിലേക്ക് വരുന്നതിനാൽ മാവേലിത്തവള എന്നപേരുമുണ്ട്. ശബ്ദംകൊണ്ടും ചലനംകൊണ്ടും മറ്റു തവളകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഇവയുടെ പ്രധാന ഭക്ഷണം ചിതലാണ്.
കേരളത്തിൽ 2012ൽ തൃശൂരിലാണ് ഇതിനെ അവസാനമായി കണ്ടെത്തിയത്. തവളയെ വനപാലകരെ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.