ചെറുകുടൽ മാറ്റിവെക്കാൻ ഉണ്ണിക്ക് വേണം 75 ലക്ഷം
text_fieldsകരുവാരകുണ്ട്: കണ്ണത്ത് വിരിപ്പാക്കിൽ ചന്ദ്രനും ഭാര്യ ഷീബയും മകൻ കൃഷ്ണദാസ് എന്ന ഉണ്ണിക്കു വേണ്ടി കണ്ണീർ ജീവിതം തുടങ്ങിയിട്ട് 12 വർഷമായി. പ്ലാസ്റ്റിക് ഷീറ്റിൽ പണിത കൂരക്ക് മുന്നിൽനിന്ന് നിറകണ്ണുകളോടെ അവർ ഇപ്പോൾ നമ്മോട് ചോദിക്കുന്നത് 75 ലക്ഷം രൂപയാണ്.
21കാരനായ ഉണ്ണിയുടെ ചെറുകുടൽ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്കു വേണ്ടി. 2009ലാണ് ചെറുകുടലിലെ വ്രണങ്ങളിലൂടെ രക്തം വാർന്നുപോകുന്ന രോഗം ഉണ്ണിക്ക് ബാധിച്ചത്. ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും, ദിവസേന നാലുതവണ രക്തം കയറ്റേണ്ട അവസ്ഥയിലെത്തിയിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ചെറുകുടലിെൻറ ഒരു മീറ്ററോളം ഭാഗം മുറിച്ചുമാറ്റിയതോടെ താൽക്കാലിക ശമനമായി. എന്നാൽ, വർഷങ്ങൾക്കു ശേഷം ചെറുകുടലിൽ വീണ്ടും സുഷിരങ്ങളുണ്ടായി. ഒരിക്കൽ മുറിച്ചുമാറ്റിയതിനാൽ വീണ്ടും മുറിക്കാനാവില്ലെന്നും ചെറുകുടൽ മാറ്റിവെക്കുക മാത്രമാണ് പോംവഴിയെന്നും ഡോക്ടർമാർ വിധിച്ചു. ചികിത്സക്ക് 75 ലക്ഷത്തോളം രൂപ വേണം.
വിറ്റാമിൻ പൗഡർ രക്തത്തിലൂടെ നൽകിയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്.
ഹൃദ്രോഗിയായ ചന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഷീബയും അഞ്ചംഗ കുടുംബത്തിെൻറ നിത്യവൃത്തിക്കുതന്നെ പാടുപെടുകയാണ്. വാർഡ് അംഗം പി. നുഹ്മാൻ ചെയർമാനും കെ. അശ്റഫ് കൺവീനറുമായി കൃഷ്ണദാസ് ചികിത്സ സഹായ സമിതിയുണ്ടാക്കി ജനകീയ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് കരുവാരകുണ്ട് ശാഖയിൽ 0502073000000214 നമ്പർ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി: SIBL0000502. ഗൂഗ്ൾ പേ നമ്പർ: 9496 405 610 (സാൻറി മാത്യു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.