45ാം വയസ്സിൽ എഴുന്നേറ്റിരുന്ന വാപ്പു, ഇപ്പോൾ അതിജീവനത്തിെൻറ വഴിയിലാണ്..
text_fieldsകരുവാരകുണ്ട്: 45ാം വയസ്സിൽ ജീവിതത്തിലാദ്യമായി എഴുന്നേറ്റിരുന്ന വാപ്പു ഇപ്പോൾ അതിജീവനത്തിെൻറ പാതയിലാണ്. ഏഴു വർഷങ്ങൾക്കിപ്പുറം തളരാത്ത മനസ്സിെൻറയും വലംകൈയുടെയും മാത്രം പിൻബലത്തിൽ ബൾബ് നിർമാണം തുടങ്ങുകയാണ് ഈ 52കാരൻ. കേമ്പിൻകുന്നിലെ ചുണ്ടമ്പറ്റ മൊയ്തുപ്പയുടെ മകൻ മുഹമ്മദ് കോയ എന്ന വാപ്പുവിന് പിറവിയിൽ കുഴപ്പങ്ങളില്ലായിരുന്നു. 40ാം നാൾ അപസ്മാരം ബാധിച്ചു.
കൈകാലുകൾ കുഴഞ്ഞ ശിശുവിനെയും കൊണ്ട് ദരിദ്ര കുടുംബം പോകാത്ത ഇടങ്ങളില്ല. എന്നിട്ടും കിടന്നിടത്തു നിന്ന് സ്വയം എഴുന്നേറ്റിരിക്കാനോ മുട്ടുകുത്താനോ ഭക്ഷണം കഴിക്കാനോ വിരലുകൾ മടക്കാൻ പോലുമോ കഴിഞ്ഞില്ല. ഒടുവിൽ എട്ടു വർഷം മുമ്പ് പാലിയേറ്റീവ് കെയറിലെ ഫിസിയോ തെറപ്പിയാണ് വാപ്പുവിെൻറ കൈകാലുകൾക്ക് ജീവെൻറ തുടിപ്പ് നൽകിത്തുടങ്ങിയത്.
മധ്യവയസ്സിൽ എഴുന്നേറ്റിരുന്ന വാപ്പു മനസ്സിൽ പണ്ടു മുതലേ ഉണ്ടായിരുന്ന ഇലക്ട്രോണിക് ഭ്രമം പൊടിതട്ടിയെടുത്തു. ചെറിയ തോതിൽ വയറിങ്, ബൾബ് നന്നാക്കൽ എന്നിവ തുടങ്ങി. ഒരു മാസം മുമ്പാണ് എൽ.ഇ.ഡി ബൾബ് നിർമാണത്തിലേക്ക് തിരിഞ്ഞത്. ചില പ്രവാസി സുമനസുകൾ ഇതിനാവശ്യമായ വസ്തുക്കൾ ലഭ്യമാക്കി. ഒരേയൊരു വലംകൈ കൊണ്ട് 30ഓളം ബൾബുകൾ ഒരു ദിവസം നിർമിക്കും. ഇതിന് ആവശ്യക്കാരെ കണ്ടെത്താൻ, കിടപ്പുമുറിക്കപ്പുറം കാണാത്ത വാപ്പുവിനാവുന്നില്ല. 52ാം വയസ്സിൽ 'പിച്ചവെച്ചു തുടങ്ങിയ' സംരംഭകെൻറ സ്റ്റാർട്ടപ്പിന് മുതൽമുടക്കാൻ ആളെ തേടുകയാണ് ഈ ഭിന്നശേഷിക്കാരൻ; തനിക്കിനിയെങ്കിലും സ്വന്തം കാലിൽ നിൽക്കണമെന്ന മോഹവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.