കരുവാരകുണ്ട് വില്ലേജ് ഓഫിസ് വിജിലൻസ് പരിശോധന
text_fieldsകരുവാരകുണ്ട്: വില്ലേജ് ഓഫിസിൽ പരിശോധനക്കെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് നിരവധി ക്രമക്കേടുകൾ. ഓൺലൈൻ വഴിയുള്ള വിവിധ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നു എന്ന പരാതികളാണ് ഓഫിസിനെതിരെ ഉണ്ടായിരുന്നത്. ഏഴു മുതൽ 14 ദിവസം വരെയാണ് പല സർട്ടിഫിക്കറ്റുകളുടെയും ലഭ്യത സമയം.
ഇതേ ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ് വില്ലേജിൽ നാലു ദിവസം കൊണ്ട് കിട്ടുന്ന സർട്ടിഫിക്കറ്റുകൾ കരുവാരകുണ്ട് വില്ലേജിൽനിന്ന് നാലാഴ്ച കഴിഞ്ഞിട്ടും കിട്ടാത്ത പരാതികളുണ്ട്. ഏഴ് ദിവസം കഴിഞ്ഞിട്ടും തീർപ്പാക്കാത്ത 29 ഫയലുകളാണ് വിജിലൻസ് സംഘം ഇവിടെ നിന്ന് കണ്ടെടുത്തത്.
സ്വകാര്യ സർവേയർമാരെ ഉപയോഗിച്ച് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഓഫിസിനെതിരെ ചിലർ റവന്യു മന്ത്രിക്കും ജില്ല കലക്ടർക്കും ഇതിന് മുമ്പും പരാതികൾ നൽകിയിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി എം. മുഹമ്മദ് ഷഫീഖും സംഘവുമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.