കാട്ടുപോത്തിെൻറ ആക്രമണത്തിൽ മരിച്ച ഷാജഹാെൻറ വിധവക്ക് ജോലി നൽകും
text_fieldsകരുവാരകുണ്ട്: നാട്ടിലിറങ്ങിയ കാട്ടുപോത്തിെൻറ ആക്രമണത്തിൽ മരിച്ച തരിശിലെ വാലയിൽ ഷാജഹാെൻറ വിധവക്ക് താൽക്കാലിക ജോലി നൽകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
വ്യാഴാഴ്ച കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. കഴിഞ്ഞ മേയ് 18നാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്ത് വീട്ടുമുറ്റത്ത് വെച്ച് ഷാജഹാനെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. പ്രവാസിയായിരുന്ന ഷാജഹാെൻറ മരണത്തോടെ വിദ്യാർഥികളായ മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം അനാഥമായി.
വിധവയായ സിൻഷക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് എ.പി. അനിൽകുമാർ എം.എൽ.എ മന്ത്രിക്ക് നിവേദനം നൽകുകയും നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. കർഷക കൂട്ടായ്മയായ കിഫയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ തന്നെയാണ് താൽക്കാലിക ജോലി നൽകാൻ മന്ത്രി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.