കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്കി കാശിനാഥന്
text_fieldsമലപ്പുറം: കാന്‍സര്‍ രോഗികള്‍ക്ക് കേശദാനത്തിനായി നീട്ടി വളര്‍ത്തിയ മുടി മുറിച്ച് നല്കി കൊച്ചു കാശിനാഥന്. ഒലിപ്രം തിരുത്തി എ.യു.പി സ്കൂളില്‍ നടന്ന പരിപാടി ചൈൽഡ് ഹുഡ് കാൻസർ ഡിസ്ട്രിക്ട് കോഓഡിനേറ്റർ എം.വി.അശോകൻ, പി.എം.ജെ. എഫ്. കാശിനാഥിന്റെ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം വളര്‍ത്തി തുടങ്ങിയ മുടി, പലരുടെയും കളിയാക്കലുകള്‍ക്കിടയിലും മുറിക്കാതെ കാത്തു വെയ്ക്കുകയായിരുന്നു. മുടി വളര്‍ത്തുന്ന കാര്യം പിതാവ് പ്രവീണ്‍ കുമാര്‍ സ്കൂളില്‍ അറിയിച്ചു. തിരുത്തി എ.യു.പി.സ്കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിയാണ് കാശി. 15 ഇഞ്ച് നീളമുള്ള മുടിയാണ് മുറിച്ച് നല്‍കിയത്. വള്ളിക്കുന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് പ്രവീൺ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. റീജ്യൺ ചെയർ പേഴ്സൺ എം.നാരായണൻ, ഡിസ്ട്രിക്ട് കോർഡിനേറ്റർ ഉണ്ണി വടക്കാഞ്ചേരി, ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ. സി. മനോജ്, പി.ടി.എ പ്രസിഡന്റ് മനോജ് മണ്ണിൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് സജി മോൻ പി. നായർ, സ്കൂൾ എം.ടി.എ പ്രസിഡന്റ് അശ്വതി, സ്കൂൾ പാർലിമെന്റ് പ്രധാനമന്ത്രി ടി. മേഘ എന്നിവർ സംസാരിച്ചു. കാശിനാഥിനെ വള്ളിക്കുന്ന് ലയൺസ് ക്ലബ് ആദരിച്ചു.
തിരുത്തി സ്കൂൾ വിദ്യാർഥികളുടെ കായിക ക്ഷമത വർധിപ്പിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലേക്കുള്ള ലയൺസ് ഇന്റർ നാഷണലിന്റെ സ്പോർട്സ് കിറ്റ് വിതരണവും നടന്നു. പ്രധാനാധ്യാപകൻ ഇ. ബിജേഷ് സ്വാഗതവും വള്ളിക്കുന്ന് ലയൺസ് ക്ലബ് ട്രഷറർ പി.ജിജീഷ് നന്ദിയും പറഞ്ഞു. ചൈൽഡ് ഹുഡ് കാൻസർഡിസ്ട്രിക്ട് ചെയർ പേഴ്സൺ ഡോ. ഉണ്ണികൃഷ്ണൻ കേശം ഏറ്റുവാങ്ങി. ഇത് തൃശൂർ അമല കാൻസർ റിസർച് സെന്റർ ആന്റ് മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.