Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെടുങ്കയത്തെ...

നെടുങ്കയത്തെ കാട്ടുനായ്​ക്കർ ചോദിക്കുന്നു ഞങ്ങൾക്കെന്നാണ്​ വീട്​ കിട്ടുക?

text_fields
bookmark_border
ribal people nedumkayam
cancel
camera_alt

നെ​ടു​ങ്ക​യം വ​ട്ടി​ക്ക​ല്ല്​ കോ​ള​നി​യിലെ ആ​ദി​വാ​സി കു​ടും​ബം (മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ)

മലപ്പുറം: കാട്ടുമരങ്ങളുടെ കമ്പുകളിൽ വലിച്ചുകെട്ടിയ കീറിയ പ്ലാസ്​റ്റിക്​ ഷീറ്റുകൾക്ക്​ താഴെ പൊള്ളുന്ന ചൂടിൽ രാപ്പകലുകൾ ഉഷ്​ണിച്ച്​ കഴിയുന്ന കുട്ടികളും സ്​ത്രീകളുമടങ്ങുന്നവർ. മണ്ണ്​ മെഴുകിയ തറ വെയിലേറ്റ്​ പഴുത്തു തുടങ്ങിയാൽ ചെരിപ്പില്ലാതെ നിലത്ത്​ ചവിട്ടാനാവില്ല. കാൽപാദത്തിനടിയിൽ ഉഷ്​ണം തിളക്കുന്ന പകലുകൾ. വീടെന്ന്​ പറയാൻപോലും പറ്റാത്ത ഷീറ്റ്​ മറകൾക്കുള്ളിൽ ജീവിതത്തി​െൻറ സമ്പാദ്യമെല്ലാം അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു. വിറക്​ കൂട്ടിയ അടുപ്പുകളിൽ കഞ്ഞിക്കലങ്ങൾ പുകഞ്ഞ്​ കത്തുന്നുണ്ട്​. വിളറിയ കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി അങ്ങിങ്ങായി ചിതറി തെറിച്ച്​ നിൽക്കുന്ന സ്​ത്രീകൾ.

കഷ്​ടിച്ച്​ ഒരാൾക്ക് കുനിഞ്ഞ്​ കടക്കാൻ മാത്രം ഉയരമുള്ള കൂരകൾ. ചുറ്റും ചുടു കാറ്റ്​ വീശുന്ന മരങ്ങൾ. ഉണങ്ങി മെലിഞ്ഞ കാട്​. കാട്ടു മൃഗങ്ങൾക്കും അധികൃതരുടെ അവഗണനക്കുമിടയിൽ ജീവിതത്തി​െൻറ രണ്ടറ്റം കഴിച്ചു കൂ​ട്ടേണ്ടി വരുന്ന 28 കുടുംബങ്ങൾ... നിലമ്പൂർ നെടുങ്കയം വനത്തിലെ മുണ്ടക്കടവ്​ കോളനിയിലെ കാട്ടുനായ്​ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികൾ രണ്ടു വർഷമായി വേനലും വർഷവും കഴിച്ചു കൂട്ടുന്ന വട്ടിക്കല്ല്​ കോളനിയിലെ ദുരിത കാഴ്​ചയാണിത്​. 2019ലെ പ്രളയത്തിലാണ്​ കോളനിയിൽ വെള്ളം കയറി വീടുകൾ വാസയോഗ്യമല്ലാതായത്​. പ്രളയ ജലം വന്ന്​ ജീവിതം മൂടിയപ്പോൾ നെടുങ്കയം പണിയ വിഭാഗം കഴിയുന്ന കോളനിയിലെ ട്രൈബൽ സ്​കൂൾ കെട്ടിടത്തിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താൽക്കാലിക വാസം.

അവിടെ ദുരിതം തിന്ന്​ കഴിഞ്ഞവർ അധികൃതരും സുമനുസകളും നൽകിയ ഷീറ്റുകളും വസ്​ത്രങ്ങളുമായി കോളനി മൂപ്പൻ കണ്ണ​െൻറ നേതൃത്വത്തിൽ ഒരു വെളുപ്പാൻ കാലത്ത്​ കാടു കയറുകയായിരുന്നു. നെടുങ്കയം പാലത്തിൽ നിന്ന്​ മാഞ്ചീരിയി​േലക്കുള്ള വഴിയിൽ ഏതാണ്ട്​ രണ്ട്​ കി. മീറ്റർ കാട്ടിനുള്ളിലൂടെ സഞ്ചരിച്ചാൽ കണ്ണനും സംഘവും കഴിയുന്ന കുഞ്ഞു ഷീറ്റ്​ മറകൾ കാണാം. അവർ താമസിക്കുന്ന സ്​ഥലം അളന്നു തിരിച്ച്​ കുറ്റിയടിച്ചതല്ലാതെ ഇതുവരെ ഒന്നും നടന്നിട്ടില്ല. ചെറുപുഴയിൽ നിന്ന്​ മോ​ട്ടോറുപയോഗിച്ച്​ പൊലീസുകാർ വെള്ളമെത്തിച്ചു കൊടുക്കുന്നുണ്ട്​. വേനലായതോടെ വെള്ളവും കഷ്​ടിയായി. വൈദ്യുതിയില്ലാത്തുകൊണ്ട്​ രാത്രിയായാൽ ഇരുട്ടാണ്​. ദോഷം പറയരു​തല്ലോ, തെരഞ്ഞെടുപ്പായതോടെ ബുധനാഴ്​ച വൈകിട്ട്​ ഒരു സോളാർ പാനൽ അധികൃതർ കൊണ്ടുവന്ന്​ സ്​ഥാപിച്ചിട്ടുണ്ട്​.

പ്രളയ ജലമിറങ്ങി നാളേറെയായി. ദുരിതാശ്വാസയിനത്തിൽ കോടികൾ ചെലവഴിച്ചു എന്നാണ്​ സർക്കാർ കണക്ക്​. എന്നാൽ കാടി​െൻറ മക്കൾക്ക്​ അതൊന്നും എത്തിയിട്ടില്ല. കോവിഡ്​ മഹാമാരി കൂടി വന്നതോടെ ഉള്ള കൂലിപ്പണി മുടങ്ങി. സർക്കാർ നൽകുന്ന റേഷനാണ്​ ജീവൻ നിലനിർത്തുന്നത്​. അത്​ കിട്ടണമെങ്കിൽ നാല്​ കി.മീറ്റർ ദൂരെയുള്ള വാരിക്കൽ എന്ന സ്​ഥലത്തെത്തണം. സാധനങ്ങൾ ജീപ്പിൽ വീട്ടിലെത്തിക്കാൻ ചുരുങ്ങിയത്​ 600 രൂപയെങ്കിലുമാവുമെന്ന്​ കണ്ണൻ പറയുന്നു. തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്നു എന്നല്ലാതെ സ്​ഥാനാർഥിയാ​രെന്ന്​ പോലും ഇവർക്കറിയില്ല.

ഒരു മുന്നണിയുടെയും സ്​ഥാനാർഥികൾ ആ വഴിക്ക്​ ഇതുവരെ പോയിട്ടുമില്ല. കാട്ടു മൃഗങ്ങളെ പേടിക്കാതെ കുഞ്ഞുങ്ങളുമായി ചുരുണ്ടി കൂടി കിടക്കാൻ ഒരു വീട്​. അത്​ തരാൻ സാറമ്മാർ കനിയണമെന്ന്​​ മാത്രമാണ്​ കോളനിവാസികളായ മിനി, ആതിര, ദിവ്യ എന്നിവരടങ്ങുന്ന വീട്ടമ്മാർക്ക്​​ തൊഴുകൈകളോടെ പറയാനുള്ളത്​. ഇവിടെ മാത്രമല്ല മുണ്ടേരി വനത്തിലെ ഇരുട്ടു കുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ കോളനികളിലുള്ളവരെയും പുനരധിവസിപ്പിക്കാൻ അധികൃതർക്ക്​ സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal peoplekattunaykarnedumkayam
News Summary - kattunaykar in nedunkayam asks;when we get a house
Next Story