ശ്രീറാമിന്‍റെ നിയമനം പിൻവലിക്കണം: കേരള മുസ്ലിം ജമാഅത്ത് മലപ്പുറം കലക്ടറേറ്റ് മാര്‍ച്ചിൽ പ്രതിഷേധമിരമ്പി -VIDEO
text_fieldsമലപ്പുറം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധിച്ചും നിയമനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത് മലപ്പുറത്ത് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ പതിനായിരങ്ങളുടെ പ്രതിഷേധം ഇരമ്പി. രാവിലെ 10.30ന് എം.എസ്.പി പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പ്രസ്ഥാന കുടുംബത്തിലെ മുഴുവൻ യൂണിറ്റുകളില്‍ നിന്നും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എസ്.എം.എ, എസ്.ജെ.എം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു.
നിയമ ലംഘകനായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കുകവഴി നാട്ടിലെ നിയമവാഴ്ചയെ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് കടുത്ത നീതി നിഷേധവും പൊതുജനത്തെ വെല്ലുവിളിക്കുന്നതുമാണ്. സര്‍ക്കാറിന്റെ തെറ്റായ ഈ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലര്‍ത്താന്‍ അനുവദിക്കുകയില്ലെന്നും വിളിച്ചോതിയ പ്രതിഷേധം മലപ്പുറം നഗരത്തെ പൂർണ്ണമായും നിശ്ചലമാക്കി. സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കുന്നത് വരെ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകള്‍ പ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.