ഇരുവൃക്കയും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു
text_fieldsതവനൂർ: അയങ്കലം കല്ലൂർ ആലുക്കൽ മുഹമ്മദ് ഷാഫിയുടെ കണ്ണുകളിൽ ഇനിയും ജീവിതത്തിനോടുള്ള പ്രതീക്ഷ നശിച്ചിട്ടില്ല. ഓമനകളായ തെൻറ മൂന്ന് മക്കൾക്കും കുടുംബത്തിനും വേണ്ടി കടുത്ത വൃക്കരോഗിയായ ഈ യുവാവ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അതിയായി ആഗ്രഹിക്കുകയാണ്.
കാലടിയിൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന മുഹമ്മദ് ഷാഫിയെ 2014 മുതലാണ് വൃക്കരോഗം അലട്ടിത്തുടങ്ങിയത്. ഇരുവൃക്കകളും തകരാറിലായതിനാൽ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്നാണ് മുഹമ്മദ് ഷാഫിയെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നത്.
എന്നാൽ, തീർത്തും നിർധന കുടുംബമായ ഇവർക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്. കൂടാതെ ഷാഫിയുടെ ഉമ്മയും രോഗിയാണ്. ഈ കുടുംബത്തിെൻറ ദുരവസ്ഥകണ്ട് നാട്ടുകാർ ചേർന്ന് ആലുക്കൽ മുഹമ്മദ് ഷാഫി ചികിത്സാസഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
മന്ത്രി കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ൻ, പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് കെ. ലക്ഷ്മി എന്നിവർ രക്ഷാധികാരികളും പി.പി. മുകുന്ദൻ ചെയർമാനും ഇ.പി. സിദ്ദീഖ് കൺവീനറും ഇ.പി. കുഞ്ഞിമൊയ്തീൻ ട്രഷററുമായ സഹായ സമിതിയാണ് രൂപവത്കരിച്ചത്.
ഇതിനായി തവനൂർ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 11 71 01 00 22 99 22, ഐ.എഫ്.എസ് കോഡ് FDRL 000 1171. ഫോൺ: 9995149849, 9656332727, 9544750194.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.