സപ്ലൈകോ വഴിയുള്ള കിറ്റ് വിതരണം ആരംഭിച്ചു
text_fieldsമലപ്പുറം: സര്‍ക്കാറിെൻറ നൂറുദിന കർമപദ്ധതിയുടെ ഭാഗമായുള്ള നാലുമാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്ലൈകോ വഴി നേരത്തേ നല്കിയ അതിജീവന കിറ്റ്, ഓണക്കിറ്റ് എന്നിവക്ക് തുടര്‍ച്ചയായാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നത്. ജില്ലയില്‍ 9,58,000 റേഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി നാല് മാസമാണ് റേഷന്‍ കടകള്‍ വഴി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നത്. ഭക്ഷ്യകിറ്റ് വിതരണത്തിെൻറ ജില്ലതല ഉദ്ഘാടനം മലപ്പുറം നഗരസഭ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു.
നഗരസഭ ചെയര്പേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ദ്, സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗണ്‍സിലര്‍ ഒ. സഹദേവന്, ജില്ല സപ്ലൈ ഓഫിസര്‍ കെ. രാജീവ്, മഞ്ചേരി ഡിപ്പോ മാനേജര്‍ പി. അബ്ദുറഹ്മാന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.