നടന്ന് നടന്ന്...67ാം വയസ്സിലും കാൽനട ആസ്വദിക്കുകയാണ് മൊയ്തീൻ കുട്ടി
text_fieldsകീഴുപറമ്പ്: 67ാം വയസ്സിലും കിലോമീറ്ററുകൾ കാൽനടയായി യാത്ര ചെയ്യുന്നതിൽ മൊയ്തീൻകുട്ടിക്ക് പ്രയാസമില്ല. ജോലിയുടെ ഭാഗമായാണെങ്കിലും ഈ നടത്തം ഇദ്ദേഹത്തിന് ആശ്വാസവും ആനന്ദവുമാണ്. പഴയ തലമുറക്കാർ സൈക്കിളും വിട്ട് ബൈക്കിലും കാറിലുമെല്ലാം യാത്ര ചെയ്യുന്ന ഈ കാലത്തും മുടക്കമില്ലാതെ കിലോമീറ്ററുകളോളം നടന്ന് തെൻറ ജോലി പൂർത്തിയാക്കുകയാണ് കീഴുപറമ്പ് കുനിയിൽ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ജീവനക്കാരൻ കണ്ടംകുളങ്ങര മൊയ്തീൻകുട്ടി.
1976ൽ തുടങ്ങിയതാണ് മൊയ്തീൻകുട്ടിയുടെ ബാങ്കിലെ റസീവർ ജോലി. ആരെങ്കിലും ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടാലും അദ്ദേഹം സ്നേഹത്തോടെ നിരസിക്കും. രാവിലെ കലക്ഷനായി ബാഗുമായി വീട്ടിൽനിന്നിറങ്ങുന്ന മൊയ്തീൻകുട്ടി ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് എന്നീ മൂന്ന് പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങളിലൂടെ നിരവധി കിലോമീറ്ററുകൾ നടക്കും.
കാൽനടക്കിടെ പലതവണ സ്വർണവും പണവും വഴിയിൽനിന്ന് ലഭിക്കുകയും അത് ഉടമസ്ഥരെ ഏൽപിക്കുകയും ചെയ്യാറുണ്ടെന്ന് മൊയ്തീൻ കുട്ടി പറയുന്നു. ഇത്രയും ദൂരം നടക്കുന്ന മൈതീൻ കുട്ടിക്ക് വലിയ സൗഹൃദ ശൃംഖലതന്നെ ഉണ്ട്. പ്രായമായവരിൽ കണ്ടുവരുന്ന പല അസുഖങ്ങളും തനിക്കില്ലാത്തതിെൻറ കാരണം ഈ നടത്തം തന്നെയാണെന്നാണ് മൈതീൻ കുട്ടി പറയുന്നു. ആറ് മക്കളുള്ള മൊയ്തീൻകുട്ടി ഇപ്പോൾ കുടുംബത്തോടൊപ്പം എരഞ്ഞിമാവിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.