Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടപ്പനക്കൽ...

കൊടപ്പനക്കൽ കുടുംബത്തിന്‍റെ സ്നേഹ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്‍റ് ഭൂമി കൈമാറി

text_fields
bookmark_border
കൊടപ്പനക്കൽ കുടുംബത്തിന്‍റെ സ്നേഹ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്‍റ് ഭൂമി കൈമാറി
cancel
camera_alt

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ന​ഗ​രാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പാ​ണ​ക്കാ​ട് കൊ​ട​പ്പ​ന​ക്ക​ൽ

കു​ടും​ബം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഭൂ​മി​യു​ടെ ആ​ധാ​രം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ്

ത​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി​ക്ക് കൈ​മാ​റു​ന്നു

മ​ല​പ്പു​റം: ന​ഗ​ര​ത്തി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പാ​ണ​ക്കാ​ട് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം ല​ഭ്യ​മാ​യി. പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബ​ത്തി​ന്‍റെ കു​ടും​ബ​സ്വ​ത്തി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യോ​ര​ത്ത് ഭൂ​മി​ക്ക് ഉ​യ​ർ​ന്ന വി​ല​യു​ള്ള പ്ര​ദേ​ശം സൗ​ജ​ന്യ​മാ​യി മ​ല​പ്പു​റം ന​ഗ​ര​സ​ഭ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി​ക്ക് കൈ​മാ​റി. മ​ല​പ്പു​റ​ത്തി​ന്റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പൊ​തു​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​വി​ധാ​ന​ങ്ങ​ൾ​ക്കും പാ​ര​മ്പ​ര്യ​മാ​യി ത​ന്നെ ഇ​ത്ത​രം സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന് എ​ന്നും സ​ന്തോ​ഷം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബം പു​രാ​ത​ന​കാ​ലം മു​ത​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ്വ​ന്തം നി​ല​ക്കും അ​ല്ലാ​തെ​യും സ​മാ​ധാ​നം പ​ക​ർ​ന്ന മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​ന്റെ അ​വ​കാ​ശി​ക​ളാണെ​ന്ന് മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഭൂ​മി കൈ​മാ​റ്റ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​റ​ഞ്ഞു.

പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, മു​ൻ​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ. അ​ബ്ദു​ൽ ഹ​ക്കീം, മ​റി​യു​മ്മ ഷെ​രീ​ഫ്, സി​ദ്ദീ​ഖ് നൂ​റെ​ങ്ങ​ൽ, മു​നി​സി​പ്പ​ൽ ലീ​ഗ് സെ​ക്ര​ട്ട​റി പി.​കെ. ബാ​വ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ഇ.​പി. സ​ൽ​മ ടീ​ച്ച​ർ, സ​ജീ​ർ ക​ള​പ്പാ​ട​ൻ, ശി​ഹാ​ബ് മോ​ട​യ​ങ്ങാ​ട​ൻ, മ​ഹ്മൂ​ദ് കൊ​തെ​ങ്ങ​ൽ, സി.​കെ. സ​ഹീ​ർ, എ.​പി. ശി​ഹാ​ബ്, പ​രി അ​ബ്ദു​ൽ ഹ​മീ​ദ്, ജു​മൈ​ല ജ​ലീ​ൽ, റി​നു സ​മീ​ർ, ക​ദീ​ജ നാ​ണ​ത്, ഷാ​ഫി മോ​ഴി​ക്ക​ൽ, അ​യി​ശാ​ബി ഉ​മ്മ​ർ, മ​ന്ന​യി​ൽ അ​ബൂ​ബ​ക്ക​ർ, ന​സീ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ, കെ. ​നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ല​ഭ്യ​മാ​യ സ്ഥ​ല​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ല​ഭ്യ​മാ​ക്കി പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ന​ഗ​രാ രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മു​ജീ​ബ് കാ​ടേ​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health centreKodappanakal familyland handed over
News Summary - Kodappanakal family; 15 cents of land handed over to city health centre
Next Story