ലോകകപ്പ് പത്രവാർത്തകൾ കൊണ്ട് സാന്താക്ലോസ് റെഡി
text_fieldsകൊളത്തൂർ: പത്രങ്ങളിലെ ലോകകപ്പ് ഫുട്ബാൾ വാർത്തകൾ വെട്ടിയൊട്ടിച്ച് വേറിട്ടൊരു സാന്താക്ലോസ് തയാർ. പാങ്ങ് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളാണ് നൂറുകണക്കിന് പത്രവാർത്തകൾ ഉപയോഗിച്ച് അസ്സൽ സാന്താക്ലോസിന് രൂപം നൽകിയത്. വിവിധ രാജ്യങ്ങളുടെ കളിക്കാർ അണിനിരന്ന 'സാന്താ' സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. നാളെ ഇന്ത്യയും ലോകകപ്പ് കളിക്കും എന്ന പ്രതീക്ഷയുടെ പ്രതീകമായി ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും നിർമാണത്തിന് ഉപയോഗിച്ചു. കലാധ്യാപക വി. അർഷിദ, കായികാധ്യാപകൻ പി. ഷാരൂൺ എന്നിവർ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.