മൂർക്കനാട് പഞ്ചായത്ത് പകൽ വീടിന് ചിതലരിക്കുന്നു
text_fieldsകൊളത്തൂർ: മൂർക്കനാട് പഞ്ചായത്ത് ഭരണസമിതി 2017-18 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വപ്ന പദ്ധതിയായി നിർമിച്ച പകൽവീട് നാമാവശേഷമാവുന്നു. കൊളത്തൂർ മൃഗാശുപത്രിക്ക് സമീപം നിർമിച്ച സ്വപ്ന പദ്ധതിയായി കൊട്ടിഘോഷിച്ച് 2018ൽ ഉദ്ഘാടനം ചെയ്ത പകൽ വീട് ഇന്ന് ചിതലരിച്ച് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്.
പലപ്പോഴായി ഏകദേശം 15 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ചാണ് വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി ഇത് നിർമിച്ചത്. ഒരാൾക്ക് പോലും അധികസമയം ഇവിടെ ചെലവഴിക്കാനായിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന ടി.വി, ഫ്രിഡ്ജ് വിലപിടിപ്പുള്ള ഫർണിച്ചറുകൾ എന്നിവ അപ്രത്യക്ഷമായ നിലയിലാണ്. പകൽ വീടിന്റെ പിൻവാതിലും ജനലുകളും ചിതലരിച്ച് പൊളിഞ്ഞ നിലയിലായിട്ടുണ്ട്.
കരാറുകാരനും ഭരണസമിതിയും നടത്തിയ സാമ്പത്തിക അഴിമതിയുടെ പരിണിത ഫലമാണ് കെട്ടിടത്തിന്റെ നാശത്തിന് കാരണമെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന്റെ നവീകരണത്തിന് ആവശ്യമായ നടപടികൾ മൂർക്കനാട് പഞ്ചായത്ത് അധികൃതർ ഉടൻ സ്വീകരിക്കണമെന്നും നഷ്ടപ്പെട്ട ടി.വി. ഫ്രിഡ്ജ്, ഫർണിച്ചർ എന്നിവ ഉടൻ കണ്ടെത്തി തിരിച്ചുകൊണ്ട് വന്ന് പകൽ വീട്ടിൽ പുനഃസ്ഥാപിക്കണമെന്നും മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കെ.പി. ഹംസ മാസ്റ്റർ
അധ്യക്ഷത വഹിച്ചു. കെ.ടി. ഹംസ മാസ്റ്റർ, എം.ടി. ഹംസ മാസ്റ്റർ, അഡ്വ. വി. മുസക്കുട്ടി, സഹൽ തങ്ങൾ, എം.ടി. റാഫി, കെ. വീരാൻ ഹാജി, എം.പി. മുജീബ്, വി.ടി. ശിഹാബ്, വി. ഗഫൂർ, ടി. അലി, കെ. കുട്ടി, റാഫി, എം.കെ. ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.