Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKolathurchevron_rightഅ​റ്റ​കു​റ്റ​പ്പ​ണി...

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു

text_fields
bookmark_border
road
cancel

കൊ​ള​ത്തൂ​ർ: അ​ങ്ങാ​ടി​പ്പു​റം-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു. വെ​ങ്ങാ​ട് എ​ട​യൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് ഒ​രു മാ​സം പോ​ലും തി​ക​യും​മു​മ്പ് ത​ക​ർ​ന്ന​ത്. പാ​ടെ ത​ക​ർ​ന്ന റോ​ഡി​ന്റെ പാ​ല​ച്ചോ​ട് മു​ത​ൽ വെ​ങ്ങാ​ട് ഗോ​കു​ലം വ​രെ​ഭാ​ഗ​ങ്ങ​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് 12 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ൽ വ​ന്ന​തോ​ടെ പ്ര​വൃ​ത്തി മാ​റ്റി വെ​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും ക​ഴി​യു​ന്ന​തോ​ടെ കാ​ല​വ​ർ​ഷ​വും തു​ട​ർ​ന്ന് തു​ലാ​വ​ർ​ഷ​വും ക​ഴി​ഞ്ഞ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഏപ്രിൽ 14ന് ​പാ​ല​ച്ചോ​ടു​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

പാ​ല​ച്ചോ​ട് മു​ത​ൽ ചെ​റി​യ തോ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ള​ട​ക്കു​മെ​ന്നും പാ​ടെ ത​ക​ർ​ന്ന വെ​ങ്ങാ​ട് ഗോ​കു​ലം വ​രെ ഭാ​ഗ​ങ്ങ​ളി​ൽ ടാ​റി​ങ് ന​ട​ത്തു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ങ്കി​ലും കൊ​ള​ത്തൂ​ർ അ​മ്പ​ല​പ്പ​ടി വ​രെ ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പൂ​ർ​ണ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്നി​ട്ടു​ള്ള​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ഓ​ട്ട​യ​ട​ക്ക​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. സ്ഥ​ലം റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച എ​ട​യൂ​ർ റോ​ഡ് ജ​ങ്ഷ​നി​ൽ അ​ട്ടി​ക്ക​ല്ല് കൊ​ണ്ടു​വ​ന്ന് കു​ഴി​യ​ട​ച്ച​ത​ല്ലാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചെ​യ്ത പോ​ലെ ടാ​റി​ങ് ന​ട​ത്താ​ഞ്ഞ​താ​ണ് റോ​ഡ് വീ​ണ്ടും ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Repaired roadAngadipuram-Valanchery route
News Summary - Repaired road breaks down again
Next Story