അന്ന് ശിഹാബ് തങ്ങൾ ചോദിച്ച പേരാൽ മകൻ മുനവ്വറലിക്ക് നൽകി
text_fieldsകൊളത്തൂർ: റോഡിനിരുവശവും പേരാൽ തണൽ വിരിച്ചുനിൽക്കുന്ന കൊളത്തൂർ ഓണപ്പുടയിലൂടെ വർഷങ്ങൾക്ക് മുമ്പ് യാത്രപോകുമ്പോൾ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു.
പുറത്തിറങ്ങിയ തങ്ങൾ അവിടെയുണ്ടായിരുന്ന അറയൻ കുഴി നൗഫലിനോടും കൂട്ടപ്പുലാവിൽ നൗഷാദിനോടും ഒരു പേരാൽ തൈ കിട്ടുമോ എന്ന് അന്വേഷിച്ചു.
തൈ സംഘടിപ്പിച്ചുതരാം എന്ന് അവർ വാക്കുകൊടുത്തു. നന്നായി ഓക്സിജൻ ലഭിക്കുന്ന തണൽമരമായ ആലിെൻറ തൈയുമായി പാണക്കാട് വരാൻ അന്ന് തങ്ങൾ ആവശ്യപ്പെട്ടതായിരുന്നു. പിന്നീട് ശിഹാബ് തങ്ങൾ അന്തരിച്ചു.
ആൽമരത്തൈ കൊടുക്കാൻ പറ്റാത്തതിെൻറ സങ്കടം വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന യുവാക്കൾ ഇപ്പോൾ അതിന് പരിഹാരം കണ്ടു. കൊളത്തൂർ ടി. മുഹമ്മദ് മൗലവി സ്മാരക ലൈബ്രറി ഉദ്ഘാടനത്തിനെത്തിയ മകൻ മുനവ്വറലി തങ്ങളെ തൈ ഏൽപിക്കാൻ യുവാക്കൾ ആഗ്രഹം പ്രകടിപ്പിച്ചു.
കാര്യങ്ങളെല്ലാം പറഞ്ഞ് പേരാൽ തൈ കൈമാറിയപ്പോൾ നന്ദിയോടെ സ്വീകരിച്ച അദ്ദേഹം പിതാവിെൻറ ആഗ്രഹം പൂർത്തീകരിക്കുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.