Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊണ്ടോട്ടി ആര്‍.ടി.ഒ: ...

കൊണ്ടോട്ടി ആര്‍.ടി.ഒ: വാഹന നമ്പർ ലേലത്തിൽ ക്രമക്കേടെന്ന്

text_fields
bookmark_border
കൊണ്ടോട്ടി ആര്‍.ടി.ഒ:  വാഹന നമ്പർ ലേലത്തിൽ ക്രമക്കേടെന്ന്
cancel
camera_alt

കൊണ്ടോട്ടി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കൊണ്ടോട്ടി ആര്‍.ടി ഓഫിസിന് കീഴില്‍ കഴിഞ്ഞ ദിവസം നടന്ന വാഹന നമ്പർ ലേലത്തിൽ ക്രമക്കേട് നടന്നതായി ഗതാഗത മന്ത്രിക്ക് പരാതി നൽകി. ലേലത്തില്‍ പങ്കെടുത്ത തറയിട്ടാല്‍ അബ്​ദുല്‍ റഊഫാണ് പരാതിക്കാരൻ.

സെർവർ തകരാറി​െൻറ പേരില്‍ ലേലം അസമയത്ത് അവസാനിപ്പിച്ചെന്നും തനിക്ക്​ തുക ഉയര്‍ത്തി വിളിക്കാന്‍ അവസരം നൽകിയില്ലെന്നും റഊഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിയമപരമായി തുക കൂട്ടി വിളിക്കുകയാണെങ്കില്‍ ആറു മിനിറ്റ്​ കൂടുതല്‍ സമയം അനുവദിക്കും.

എന്നാല്‍, ഇതില്‍ തനിക്ക് ആനുകൂല്യം ലഭിച്ചില്ല. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും നമ്പര്‍ പുനര്‍ലേലം ചെയ്യണമെന്നും റഊഫ് ആവശ്യപ്പെട്ടു. കെ.എല്‍ 84- 0001 എന്ന നമ്പർ 9,01,000 രൂപക്കാണ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyvehicle number auction
News Summary - Kondotty RTO: Irregularities in vehicle number auction
Next Story